ഹരിപ്പാട് കൂട്ടായ്മ മസ്കത്ത് വാർഷികാഘോഷം സംഘടിപ്പിച്ചു
text_fieldsഹരിപ്പാട് കൂട്ടായ്മ മസ്കത്തിന്റെ വാർഷികാഘോഷ പരിപാടിയിൽനിന്ന്
മസ്കത്ത്: ഹരിപ്പാട് കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത് വാർഷികാഘോഷം ‘ധ്വനി-2025’ എന്ന പേരിൽ സംഘടിപ്പിച്ചു. റൂവി അൽഫലജ് ഗ്രാന്റ് ഹാളിൽ നടന്ന പരിപാടികൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾ ചേർന്ന് ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സഹായം നൽകുന്ന വിദ്യാദീപം പദ്ധതിയുടെ പ്രഖ്യാപനം നടന്നു. സംഘടനയിലെ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തി വരുന്ന മെറിറ്റോറിയസ് അവാർഡും ചടങ്ങിൽ സമ്മാനിച്ചു. പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രണയ് പ്രേംജിത് (സി.ബി.എസ്.ഇ) അഭിനയ കൃഷ്ണ (കേരള സിലബസ്) എന്നിവർക്ക് മെമെന്റോ നൽകി ആദരിച്ചു. രക്ഷാധികാരി രാജൻ ചെറുമനശ്ശേരിൽ, പ്രസിഡന്റ് സാബു പരിപ്രയിൽ, സെക്രട്ടറി അനിൽ ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് രാജേഷ് നായർ,ജോയന്റ് സെക്രട്ടറി ഉമേഷ് കരുവാറ്റ, ട്രഷറർ സജി ജോർജ്, പ്രോഗ്രാം കോഡിനേറ്റർ വിജയ് മാധവ്, വനിതാ കോർഡിനേറ്റർ മഞ്ജു ഗോപകുമാർ എന്നിവർ സംബന്ധിച്ചു..
ഗായിക ജ്യോത്സ്ന നയിച്ച ലൈവ് മ്യൂസിക്കൽ ബാൻഡും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

