ഒമാനി അധ്യാപക ദിനത്തിൽ ആശംസയുമായി പ്രഥമ വനിത
text_fieldsസയ്യിദ അഹദ് ബിൻത് അബ്ദുല്ല അൽ ബുസൈദി
മസ്കത്ത്: ഒമാനി അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ആശംസയുമായി പ്രഥമവനിതയും സുൽത്താന്റെ പത്നിയുമായ സയ്യിദ അഹദ് ബിൻത് അബ്ദുല്ല അൽ ബുസൈദി. നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിലെ എല്ലാ അധ്യാപകർക്കും ഞങ്ങളുടെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയാണ്.
വിദ്യാർഥികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും, ഉന്നത മൂല്യങ്ങൾ, ശാസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് അവരുടെ കഴിവുകൾ ഉയർത്തതുന്നതിനും പരരിശീലിപ്പിക്കുന്നതിനും, സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന രീതിയിൽ വ്യത്യസ്ത തരം അറിവുകൾ നൽകുന്നതിനും അധ്യാപകർ നൽകുന്ന നിരന്തരമായ സംഭാവനകളെ വിലമതിക്കുകയാെണന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
അധ്യാപകർക്ക് അവരുടെ മഹത്തായ വിദ്യാഭ്യാസ ദൗത്യം നിർവഹിക്കുന്നതിൽ വിജയം ആശംസിക്കുന്നു. തങ്ങളുടെ കടമകൾ നിർവഹിക്കുന്നതിൽ ആത്മാർഥമായി പരിശ്രമിച്ച വിദ്യാഭ്യാസ മേഖലയിലെ മറ്റെല്ലാ ഉദ്യോഗസ്ഥർക്കും ഞങ്ങളുടെ അഗാധമായ നന്ദി അറിയിക്കുകയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

