Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightകന്നി നോമ്പിനു ശേഷം...

കന്നി നോമ്പിനു ശേഷം പ്രസാദിന് സന്തോഷപ്പെരുന്നാൾ

text_fields
bookmark_border
കന്നി നോമ്പിനു ശേഷം പ്രസാദിന് സന്തോഷപ്പെരുന്നാൾ
cancel
camera_alt

പ്രസാദ്

മസ്​കത്ത്​: മലപ്പുറം വളാഞ്ചേരി സ്വദേശി പ്രസാദ്​ പ്രവാസ ജീവിതം ആരംഭിച്ചിട്ട്​​ 19 വർഷം ആയെങ്കിലും ആദ്യമായി ഇത്തവണയാണ് നോമ്പ് എടുക്കുന്നത്. നേരത്തേ മൂന്നു വർഷം ദു​ൈബയിലും, അഞ്ചു വർഷം ബഹ്‌റൈനിലും ജോലി ചെയ്​തിരുന്നു. ഇപ്പോൾ 11 വർഷമായി ഒമാനിലുണ്ട്. സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യൻ സൂപ്പർവൈസർ ആയാണ് ജോലി ചെയ്യുന്നത്.

ആദ്യത്തെ നോമ്പുകാലം വളരെ ആത്മസംതൃപ്​തി നൽകുന്നതാണെന്ന്​ പ്രസാദ് പറയുന്നു. ഒരേ മുറിയിൽ താമസിക്കുന്ന കൂടെ ജോലി ചെയ്യുന്ന ജുനീഷ് സ്ഥിരമായി നോമ്പ് എടുക്കുന്നതാണ്​ പ്രചോദനമായത്​. ഇപ്പോഴത്തെ സാഹചര്യത്തിലെ മാനസിക പ്രശ്​നങ്ങളിൽനിന്ന്​ മോചനം നേടാനും അതോടൊപ്പം ആത്മാവും ശരീരവും ശുദ്ധീകരിക്കാനും​ നോമ്പിലൂടെ കഴിയുമെന്നാണ്​ പ്രസാദ്​ വിലയിരുത്തുന്നത്​. നോമ്പി​െൻറ രീതികൾ പരിചയമുള്ള കാര്യമായിരുന്നു. രാവിലെതന്നെ എഴുന്നേറ്റ്​​ അത്താഴം കഴിക്കും.

അതിനുള്ള പ്രത്യേക ഭക്ഷണം കമ്പനി മെസ്സിൽനിന്നും ലഭിക്കും. വൈകീട്ട്​ റൂമിൽതന്നെ ലളിതമായി നോമ്പ് തുറക്കും , അതിനു ശേഷം രാത്രി കമ്പനി മെസിൽ നിന്ന്​ പ്രധാന ഭക്ഷണവും കഴിക്കും. കടുത്ത ചൂടിൽ പുറത്തു ജോലി ചെയ്യുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടാകുമോ എന്ന ആശങ്ക ആദ്യമുണ്ടായിരുന്നു. എന്നാൽ, പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ ഉണ്ടായില്ല. ഏറെ സംതൃപ്​തിയോടെ നോമ്പുകൾ എല്ലാം എടുക്കാൻ സാധിച്ചു -പ്രസാദ്​ പറയുന്നു. സുഹൃത്തുക്കൾ, കുടുംബം എല്ലാം നല്ല പിന്തുണ നൽകി .

ശരീര ഭാരം അഞ്ചു കിലോ കുറഞ്ഞു, അതിനെക്കാൾ മാനസികമായി ലഭിച്ച സംതൃപ്​തി ഏറെ വലുതാണെന്നും പ്രസാദ് കൂട്ടിച്ചേർത്തു. ലോകം എല്ലാ വിപത്തുകളെയും അതിജീവിച്ചു എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന കാലം വീണ്ടും വരട്ടെ എന്നാണ് പ്രസാദി​െൻറ പ്രാർഥന. നോമ്പ് പൂർത്തിയാകുന്ന ഘട്ടത്തിൽ പ്രസാദ്​ പെരുന്നാൾ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. കാര്യമായ ആഘോഷം

ഒന്നുമില്ലെങ്കിലും എല്ലാ നോമ്പും പൂർത്തിയാക്കിയ ഒരാളി​െൻറ മാനസികാവസ്ഥ തനിക്കിപ്പോൾ ആരെക്കാളും നന്നായി ഉൾക്കൊള്ളാൻ കഴിയുന്നുണ്ടന്ന് പ്രസാദ് പറയുന്നു. സൗമ്യയാണ് പ്രസാദിൻെറ ഭാര്യ. മകൾ: ആർദ്ര പ്രസാദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Happy Eid to Prasad after first nomb
Next Story