Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാപ്പ ഒമാൻ ഓണാഘോഷവും പുതിയ ലോഗോ പ്രകാശനവും

text_fields
bookmark_border
ഹാപ്പ ഒമാൻ ഓണാഘോഷവും പുതിയ ലോഗോ പ്രകാശനവും
cancel
camera_alt

ഹരിപ്പാട് പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്

മസ്‌കറ്റ്: ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഓണാഘോഷവും പുതിയ ലോഗോയുടെ പ്രകാശനവും സംഘടിപ്പിച്ചു. സെപ്റ്റംബർ 18ന് വാദി കബീറിലെ ഗോൾഡൻ ഒയാസിസ് ഹാളിലായിരുന്നു പരിപാടി.ഹാപ്പ അംഗങ്ങളായ അജയ്-സൗമ്യ ദമ്പതികളുടെ മാതാപിതാക്കളായ എം.എസ്. സോമനാഥൻ നായരും ഉഷാ നായരും ചേർന്ന് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഹാപ്പ പ്രസിഡന്റ് കൈലാസ് നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനീഷ് സി. ബാബു ,ട്രഷറർ വിമൽ, വനിതാ കോർഡിനേറ്റർ സജിത വിനോദ്കുമാർ കൾച്ചറൽ സെക്രട്ടറി അജി ഹരിപ്പാട് എന്നിവർ സംസാരിച്ചു.തുടർന്ന് ഹാപ്പ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങൾ, വടംവലി, ഓണസദ്യ എന്നിവയും സംഘടിപ്പിച്ചു.

ചടങ്ങിൽ പ്രകാശനം ചെയ്ത ഹരിപ്പാട് പ്രവാസി അസോസിയേഷന്റെ പുതിയ ലോഗോ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - HAPPA Oman Organizes Onam Celebrations and New Logo Launch
Next Story