‘ഹാപ്പ ഒമാൻ’ കുട്ടികൾക്കായി സമ്മർ ക്യാമ്പ് നടത്തി
text_fieldsഒമാനിലെ ഹരിപ്പാട് നിവാസികളുടെ ഫാമിലി ഗ്രൂപ്പായ ‘ഹാപ്പ ഒമാൻ’ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
മസ്കത്ത്: ഒമാനിലെ ഹരിപ്പാട് നിവാസികളുടെ ഫാമിലി ഗ്രൂപ്പായ ‘ഹാപ്പ ഒമാൻ’ കുട്ടികൾക്കായി കല-കരകൗശല പരിപാടിയും സംഗീതമേളയും നടത്തി. ദ വൈബ് ഫിറ്റ്നസ് സെന്ററിന്റെ പിന്തുണയോടെ അരങ്ങേറിയ ഏകദിന സമ്മർ ക്യാമ്പിൽ 30ഓളം കുട്ടികൾ പങ്കെടുത്തു. വൈബ്സിലെ അധ്യാപകരായ ഷൈനു കുട്ടൻ കുട്ടികൾക്കായി ചിത്രങ്ങളിലൂടെയും ചായങ്ങളിലൂടെയും പുതിയ പാഠങ്ങൾ പകർന്നപ്പോൾ കരാട്ടേ അധ്യാപകനായ ഷാജി കുട്ടികൾക്ക് സ്വയം പ്രതിരോധിത വിദ്യകൾ മനസ്സിലാക്കികൊടുത്തു. സംഗീത അധ്യാപികയായ വീണ സംഗീതത്തിന്റെ വിശേഷങ്ങളും പകർന്നു. അൽ ബാജ് ബുക്സിന്റെ പിന്തുണയോടെ ഹാർമണി ആൻഡ് വൈബ്സ് ഉടമയും ഹാപ്പ അംഗവുമായ മുഹമ്മദ് കാസിം ആയിരുന്നു ക്യാമ്പിന്റെ മുഖ്യ സംഘാടകൻ. സജിത വിനോദ്, വിപിൻ വിശ്വൻ എന്നിവരോടൊപ്പം മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും നേതൃത്വം നൽകി. കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ഉല്ലാസം ലഭിക്കുന്ന ഇത്തരം പരിപാടികൾ തുടർന്നും ഹാപ്പ സംഘടിപ്പിക്കണമെന്ന് പ്രസിഡന്റ് കൈലാസ് നായർ അറിയിച്ചു. സെക്രട്ടറി ബിനീഷ് സി. ബാബു ആശംസകളും നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

