Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎംബസിയുടെ വിളിക്കായി ...

എംബസിയുടെ വിളിക്കായി  കാത്തിരിക്കാതെ ഹനീഫ യാത്രയായി 

text_fields
bookmark_border
haneefa
cancel

മസ്​കത്ത്​: നാട്ടിലേക്ക്​ മടങ്ങുന്നതിനായുള്ള എംബസിയുടെ വിളിക്കായി കാത്തിരിക്കാതെ ഹനീഫ യാത്രയായി. ഗാലയിലെ ടീജാൻ കമ്പനിയിലെ ജീവനക്കാരനായ തൃശൂർ കുമ്പളക്കോട്​ പഴയന്നൂർ തെക്കേക്കളം വീട്ടിൽ മുഹമ്മദ്​ ഹനീഫ (53) ആണ്​ മരിച്ചത്​. രണ്ട്​ ദിവസം മുമ്പ്​ പനി ബാധിച്ചിരുന്ന ഇദ്ദേഹം വ്യാഴാഴ്​ച രാവിലെ താമസ സ്​ഥലത്ത്​ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുമാസം മുമ്പ്​ ഇദ്ദേഹത്തി​​െൻറ മൂത്ത മകൾ ആഷിഫ മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന്​ നാട്ടിലേക്ക്​ പോകാനുള്ള ശ്രമങ്ങൾ നടത്തി വരുകയായിരുന്നു. എംബസിയിലും രജിസ്​റ്റർ ചെയ്​തിരുന്നു. 

പത്തു വർഷത്തോളമായി ഒമാനിലുള്ള ഇദ്ദേഹം കഴിഞ്ഞ വർഷം ഡിസംബറിൽ കമ്പനിയിൽ നിന്ന്​ രാജി സമർപ്പിച്ചിരുന്നു. എന്നാൽ ​കമ്പനിയുമായി ബന്ധ​പ്പെട്ട ചില പ്രശ്​നങ്ങൾ നിമിത്തം മടങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന്​ കോവിഡിനെ തുടർന്ന്​ വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്​തു. ഇതിനിടയിലാണ്​ മകൾ മരണപ്പെട്ടത്​.  മകളുടെ മരണത്തെ തുടർന്ന്​ മാനസികമായി തകർന്ന ഇദ്ദേഹത്തെ നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങൾ പ്രവാസി വെൽഫെയർ ഫോറത്തി​​െൻറ നേതൃത്വത്തിലാണ്​ നടത്തിവന്നത്​​. മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കുമെന്ന്​ സഹപ്രവർത്തകർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsmalayalam newsHaneefa
News Summary - Haneefa death-Gulf news
Next Story