അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യൽ; സി.ഡി.എ.എ യോഗം ചേർന്നു
text_fieldsസി.ഡി.എ.എ ചെയർമാൻ മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാർത്തിയുടെ അധ്യക്ഷതയിൽ നടന്ന യോഗം
മസ്കത്ത്: അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള തയാറെടുപ്പും ഏകോപനവും ശക്തിപ്പെടുത്തുന്നതിനായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) മുസന്ദം ഗവർണറേറ്റിൽ യോഗം ചേർന്നു.
സി.ഡി.എ.എ ചെയർമാൻ മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാർത്തിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബന്ധപ്പെട്ട സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
അപകടകരമായ വസ്തുക്കൾ ഉൾപ്പെടുന്ന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സന്നദ്ധതയും തയാറെടുപ്പും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക എന്നതായിരുന്നു സെഷന്റെ ലക്ഷ്യം. അടിയന്തര പ്രതികരണ പദ്ധതികളും പ്രവർത്തന നടപടിക്രമങ്ങളും അവലോകനം ചെയ്യുന്നതിനൊപ്പം അത്തരം സംഭവങ്ങൾക്ക് വേഗത്തിലുള്ളതും ഫലപ്രദവുമായ പ്രതികരണം ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്കിടയിൽ ഏകോപനവും സംയോജനവും വർധിപ്പിക്കുന്നതിലും ചർച്ചകൾ കേന്ദ്രീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

