ഹംരിയ ഫ്രണ്ട്സ് വേനൽക്കാല സാന്ത്വന കിറ്റുകൾ വിതരണം ചെയ്തു
text_fieldsഫ്രണ്ട്സ് ഓഫ് ഹംരിയ സാന്ത്വന കിറ്റുകൾ വിതരണം ചെയ്യുന്നു
മസ്കത്ത്: ഒമാനിലെ കൊടും വേനലിൽ പണിയെടുക്കുന്ന തൊഴിലാളി സഹോദരങ്ങൾക്ക് സാന്ത്വനമായി ഫ്രണ്ട്സ് ഓഫ് ഹംരിയ സാന്ത്വന കിറ്റ് വിതരണം ചെയ്തു. ‘വേനലിൽ ഒരു സാന്ത്വനം’ എന്ന പരിപാടി വാദികബിറിലെ തൊഴിലാളി ക്യാമ്പിൽ കഴിഞ്ഞ ദിവസമാണ് നടന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ് സോഷ്യൽ സാമൂഹിക വിഭാഗം കൺവിനർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കുള്ള ആദ്യ കിറ്റ് സാമൂഹിക പ്രവർത്തകനായ അഭിലാഷ് ശിവൻ വിതരണം ചെയ്തു. ഇന്ത്യ, ബംഗ്ലദേശ് തൂങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം തൊഴിലാളികൾ കിറ്റുകൾ സന്തോഷപൂർവ്വം കൈപ്പറ്റി.
സാമൂഹിക പ്രവർത്തകരായ അരുൺ, നിസാർ, സുബിൻ, രാജീവ് മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു.
മസ്കത്തിലെ സാമൂഹികക്ഷേമ രംഗത്ത് നിരന്തരമിടപ്പെടുന്ന ഫ്രണ്ട്സ് ഓഫ് ഹംരിയ തുടർന്നും ഇതുപോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ സിയാദ്, രഘുനാഥൻ, നിസാർ എന്നിവർ അറിയിച്ചു.

