ഹമൂദ് ബിന്‍ മുസ്ബാഹ് അല്‍ അലാവി ഒമാന്‍ എയര്‍ ഡെപ്യൂട്ടി സി.ഇ.ഒ
text_fieldsഎന്‍ജിനീയര്‍ ഹമൂദ് ബിന്‍
മുസ്ബാഹ് അല്‍ അലാവി
മസ്കത്ത്: ഒമാന്‍ എയര്‍ ഡെപ്യൂട്ടി സി.ഇ.ഒ ആയി എന്‍ജിനീയര്‍ ഹമൂദ് ബിന്‍ മുസ്ബാഹ് അല്‍ അലാവിയെ നിയമിച്ചു.
ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്മെന്റ് കമ്പനിയില്‍നിന്നാണ് ഹമൂദ് അല്‍ അലാവി ഒമാന്‍ എയറില്‍ ചേര്‍ന്നത്. ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്മെന്റ് കമ്പനിയില്‍ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി സേവനമനുഷ്ഠിക്കുകയും വിമാനത്താവളത്തിന്റെ പരിവര്‍ത്തന പരിപാടി ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. ഒമാന്‍ എയറിന്റെ പരിവര്‍ത്തന യാത്രയിലെ സുപ്രധാന ചുവടുവെപ്പാണ് നിയമനം. യു.കെയിലെ ലീഡ്സ് സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം നേടിയ ഹമൂദ് അല്‍ അലാവി, ഗവണ്മെന്റ്, സ്വകാര്യ മേഖലകളിലായി രണ്ട് പതിറ്റാണ്ടിലേറെ വൈവിധ്യമാര്‍ന്ന നേതൃപരിചയം നേടിയിട്ടുണ്ട്. ആസ്തി മാനേജ്മെന്റ്, കോര്‍പറേറ്റ് പരിവര്‍ത്തനം, വാണിജ്യ പ്രകടനം എന്നിവയില്‍ ശക്തമായ ട്രാക്ക് റെക്കോഡുമുണ്ട്. നെതര്‍ലാന്‍ഡ്സിലെ ഷെല്‍ ഇന്റര്നാഷനലില് ഉന്നത പദവികള്‍ വഹിച്ചു. പെട്രോളിയം ഡെവലപ്മെന്റ് ഒമാനിലെ (പി.ഡി.ഒ) ഫ്ലാഗ്-കോസ്റ്റ് എഫിഷ്യന്‍സി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കി. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ എക്സിക്യൂട്ടിവ് സംഘത്തിലും സേവനമനുഷ്ഠിച്ചു.
2024ലാണ് ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്മെന്റ് കമ്പനിയുടെ പരിവര്‍ത്തനത്തിന് നേതൃത്വം നല്കാന് ഹമൂദ് അല്‍ അലവിയെ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

