Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാമേഴ്‌സ് വെറ്ററൻസ് ഫുട്ബാൾ ടൂർണമെൻറ്

text_fields
bookmark_border
ഹാമേഴ്‌സ് വെറ്ററൻസ് ഫുട്ബാൾ ടൂർണമെൻറ്
cancel
camera_alt

ഹാ​മേ​ഴ്‌​സ് വെ​റ്റ​റ​ൻ​സ് ഫു​ട്​​ബാ​ൾ മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മസ്കത്ത്: മുൻനിര ഫുട്ബാൾ ടീമായ മസ്കത്ത് ഹാമേഴ്‌സ് എഫ്.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹാമേഴ്‌സ് വെറ്ററൻസ് ഫുട്ബാൾ മേള 2022 വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ ബൗഷർ ഗ്രൗണ്ടിൽ നടക്കും.

ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കെ.എം.എഫ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ഈ ടൂർണമെന്റിൽ 40 വയസ്സോ അതിനു മുകളിലോ ആണ് പ്രായപരിധി. യുനൈറ്റഡ് കേരള എഫ്.സി, എഫ്.സി കേരള, മെസ്സി ഫാൻസ്‌ ഒമാൻ എഫ്.സി, റൂവി ക്ലാസിക്സ് എഫ്.സി, സ്മാഷേഴ്സ് എഫ്.സി, ഫാൽക്കൺ എഫ്.സി, ബ്ലൂ സ്റ്റാർ എഫ്.സി, കണ്ണൂർ ബ്രദേഴ്സ് എഫ്.സി എന്നീ ടീമുകൾ പങ്കെടുക്കും.

ടൂർണമെന്റിനു മുന്നോടിയായി മുഴുവൻ ടീം മാനേജർമാരെയും ഉൾപ്പെടുത്തി നടന്ന യോഗത്തിൽ ഹാമേഴ്‌സ് ടീം മാനേജർ അജ്മൽ, സെക്രട്ടറി മനോജ്‌ തുടങ്ങിയവർ സംസാരിച്ചു. മത്സരങ്ങൾ കാണാനെത്തുന്ന ഫുട്ബാൾ പ്രേമികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട്‌ മത്സരവും ഉണ്ടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hammers Veterans Football Tournament
Next Story