ഹാമ്മേഴ്സ് സൂപ്പർ ലീഗ് സെവൻസ് ഫുട്ബാൾ: ഫൈഹ എഫ്.സി ജേതാക്കൾ
text_fieldsമസ്കത്ത്: മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി ആഭിമുഖ്യത്തിൽ ബോഷർ ഫുട്ബാൾ മൈതാനിയിൽ സംഘടിപ്പിച്ച പ്രഥമ ഹാമ്മേഴ്സ് സൂപ്പർ ലീഗ് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ഫൈഹ എഫ്.സി ജേതാക്കളായി. റിയലക്സ് എഫ്.സിയാണ് റണ്ണേഴ്സ് അപ്പ്. എസ്.സി റൂവി ബി ടീം ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഫെയർ പ്ലേ പുരസ്കാരം ടൗൺ ടീം ബർക്കക്കും ലഭിച്ചു. റിയലക്സ് എഫ്.സിയുടെ നസീബ് ആണ് ടോപ് സ്കോറർ. മികച്ച ഗോൾകീപ്പറായി ഫൈഹ എഫ്.സിയുടെ നജീറിനെയും തെരഞ്ഞെടുത്തു. മസ്കത്ത് ഒാവർസീസ് എക്യുപ്മെൻറ് ട്രേഡിങ് കമ്പനി ജനറൽ മാനേജർ സഞ്ജയ് ബാലകൃഷ്ണൻ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഇന്ത്യക്കാരുടെ 12 ടീമുകൾ പെങ്കടുത്തു. അഞ്ഞൂറോളം പേർ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു.
