Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹാ​മ്മേ​ഴ്‌​സ്...

ഹാ​മ്മേ​ഴ്‌​സ് സൂ​പ്പ​ർ ലീ​ഗ്​ ടൂ​ർ​ണ​മെ​ന്‍റ്​ വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
Hammers Super League
cancel
camera_alt

ഹാ​മ്മേ​ഴ്‌​സ് സൂ​പ്പ​ർ ലീ​ഗ്​ ടൂ​ർ​ണ​മെ​ന്‍റി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന ടീം ​മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യി മ​സ്ക​ത്ത്​ ഹാ​മ്മേ​ഴ്‌​സ് ഒ​രു​ക്കു​ന്ന ഫു​ട്‌​ബോ​ൾ മേ​ള വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ഒ​മാ​നി​ലെ പ്ര​മു​ഖ 16 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന മൂ​ന്നാ​മ​ത് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ബൗ​ഷ​ർ ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ലാ​ണ്​ ഒ​രു​ങ്ങു​ന്ന​ത്.

കെ.​എം.​എ​ഫ് അ​സോ​സി​യേ​ഷ​ന്റെ പു​തി​യ നി​യ​മാ​വ​ലി​ക​ൾ അ​നു​സ​രി​ച്ചി​ട്ടു​ള്ള ഒ​മാ​നി​ലെ ആ​ദ്യ​ത്തെ ടൂ​ർ​ണ​മെ​ന്റ് എ​ന്ന പ്ര​ത്യേ​ക​ത​യും ഹ​മ്മേ​ഴ്‌​സ് സൂ​പ്പ​ർ ലീ​ഗി​നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​ത​ക​ൾ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ത്ത​വ​ണ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ മാ​നേ​ജ​ർ​മാ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന ഹാ​മ്മേ​ഴ്‌​സ് മാ​നേ​ജേ​ഴ്സ് സോ​ക്ക​ർ ക​പ്പും ന​ട​ക്കും.

ടൂ​ർ​ണ​മെ​ന്റി​നു മു​ന്നോ​ടി​യാ​യി മു​ഴു​വ​ൻ ടീം ​മാ​നേ​ജ​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഹോ​ട്ട​ൽ ഹോ​റി​സോ​ണി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. മ​സ്ക​ത്ത് ഹാ​മ്മേ​ഴ്‌​സ് ടീം ​മാ​നേ​ജ​ർ അ​ജ്മ​ൽ, സെ​ക്ര​ട്ട​റി മ​നോ​ജ്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ്​ ഒ​മാ​നി​ലെ ഓ​രോ ഫു​ട്‌​ബാ​ൾ പ്രേ​മി​യു​ടെ മ​ന​സ്സി​ലും മാ​യാ​ത്ത ഓ​ർ​മ​യാ​ക്കി​ത്തീ​ർ​ക്കാ​ൻ മ​സ്ക​ത്ത്​ ഹാ​മ്മേ​ഴ്‌​സി​ലെ ഓ​രോ അം​ഗ​ങ്ങ​ളും ദി​വ​സ​ങ്ങ​ളാ​യി ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലാ​ണെ​ന്ന്​ ടീം ​മാ​നേ​ജ​ർ സെ​യ്ദ് അ​ജ്മ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hammers football
News Summary - Hammers Super League Tournament Friday
Next Story