ഹാൾമാർക്കിങ് നടപ്പാക്കൽ; ജ്വല്ലറികളിൽ പരിശോധന ശക്തം
text_fieldsമസ്കത്തിലെ സ്വർണക്കടകളിൽ അധികൃതർ പരിശോധന
നടത്തുന്നു
മസ്കത്ത്: മസ്കത്തിലെ സ്വർണക്കടകളിൽ ഹാൾമാർക്കിങ് നിയമങ്ങൾ നടപ്പാക്കുന്നതിനായി പരിശോധന ശക്തമാക്കി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ആഭരണവിപണിയിൽ സുതാര്യത വർധിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ചില്ലറ വ്യാപാരികൾ ദേശീയ ഹാൾമാർക്കിങ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും എല്ലാ സ്വർണ ഉൽപന്നങ്ങളും ആവശ്യമായ പരിശുദ്ധിയും ആധികാരികതയും പാലിക്കുന്നുണ്ടെന്നും സംഘം പരിശോധിക്കും. ഒമാനി നിയമപ്രകാരം ഹാൾമാർക്കിങ് നിർബന്ധമാണെന്ന് മന്ത്രാലയം ആവർത്തിച്ചു. ലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി.
വിപണി സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനും സ്വർണ, ആഭരണ മേഖലകളിൽ ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സമാനമായ പരിശോധനകൾ വരും ആഴ്ചകളിൽ മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

