മസ്കത്ത്: കേന്ദ്ര സർക്കാർ അടുത്തിടെ പുറത്തിറക്കിയ ഹജ്ജ് യാത്ര സംബന്ധിച്ച വ്യവസ്ഥകൾ പ്രവാസികൾക്ക് അനുഗ്രഹമാകും. കഴിഞ്ഞവർഷം നാട്ടിൽനിന്ന് ഹജ്ജിന് പോകണമെന്നാഗ്രഹിച്ച നിരവധി പേരുടെ സ്വപ്നം നാലുമാസം മുമ്പ് തന്നെ പാസ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥയിൽ പൊലിഞ്ഞിരുന്നു.
പുതിയ ഉത്തരവിൽ കേന്ദ്ര സർക്കാർ ആ നിബന്ധന ഇളവു ചെയ്തിട്ടുണ്ട്. ഇൗ വർഷം മുതൽ നാട്ടിൽനിന്ന് ഹജ്ജിന് പോകണമെന്നുള്ള പ്രവാസികൾ രണ്ടുമാസം മുമ്പ് പാസ്പോർട്ട് സമർപ്പിച്ചാൽ മതി. നാലുമാസം മുമ്പ് പാസ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശം മൂലം കഴിഞ്ഞ വർഷം നിരവധി പ്രവാസികൾ ഹജ്ജിന് അപേക്ഷ നൽകിയിരുന്നില്ല.
നറുക്ക് ലഭിച്ച ശേഷം നിരവധി പേർ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. പുതിയ ഉത്തരവ് പ്രകാരം പാസ്പോർട്ട് നേരത്തേ നൽകാൻ സാധിക്കാത്തവർ ഇക്കാര്യം അപേക്ഷ സമർപ്പിക്കുേമ്പാൾ വ്യക്തമാക്കുകയും രേഖാമൂലം അറിയിക്കുകയും വേണം. പാസ്പോർട്ട് നൽകാൻ കഴിയില്ലെന്ന തൊഴിലുടമയുടെയോ സ്പോൺസറുടെയോ കത്ത് വേണം.
ഇങ്ങനെ എഴുതിനൽകുന്നവർ ശവ്വാൽ പത്തിന് ശേഷം മാത്രം പാസ്പോർട്ടുകൾ സമർപ്പിച്ചാൽ മതിയാവും. മൂന്നുമാസത്തിൽ കുറഞ്ഞ തൊഴിൽദിനങ്ങൾ മാത്രമാകും ഇവർക്ക് നഷ്ടപ്പെടുക. ഇത് ഗൾഫിൽ ജോലി ചെയ്യുന്നവരെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയില്ല.
നാലുമാസം മുമ്പ് തന്നെ പാസ്പോർട്ട് നൽകണമെന്ന നിബന്ധനക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. നാലുമാസം മുമ്പ് പാസ്പോർട്ട് നൽകണമെങ്കിൽ അഞ്ചര മാസമെങ്കിലും ഗൾഫിലെ തൊഴിൽ മേഖലയിൽനിന്ന് വിട്ടുനിൽക്കേണ്ടിവരും.
ആർക്കെങ്കിലും കീഴിൽ ജോലിചെയ്യുന്നവർക്ക് ഇത്രയും കാലം വിട്ടുനിൽക്കാൻ കഴിയില്ല. സ്വന്തമായി സ്ഥാപനങ്ങൾ നടത്തുന്നവർേക്കാ, നിക്ഷേപകർേക്കാ മാത്രമാണ് ഇതിന് സാധ്യമാവുക. അതിനാൽ, നാട്ടിൽനിന്ന് സർക്കാർ േക്വാട്ടയിൽ ഹജ്ജിന് േപാകണമെങ്കിൽ തൊഴിൽ രാജിവെക്കുക മാത്രമായിരുന്നു പരിഹാരം.
ഇത് കാരണം നറുക്ക് ലഭിക്കുകയും പണമടക്കുകയും ചെയ്ത നിരവധി പേർ കഴിഞ്ഞവർഷം ഹജ്ജ് യാത്ര ഒഴിവാക്കിയിരുന്നു. കുടുംബത്തോടൊപ്പം പോകാൻ ഒരുങ്ങിയവർക്കാണ് ഇങ്ങനെ യാത്ര ഒഴിവാക്കേണ്ടിവന്നത്. ആയിരത്തിലധികം േപർ ഇങ്ങനെ യാത്ര ഒഴിവാക്കിയെന്നാണ് കണക്കാക്കുന്നത്.
അതിനിടെ, ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളുടെ ഹജ്ജ് യാത്ര നിലച്ചിട്ടുണ്ട്. ഒമാനിൽനിന്ന് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഒരൊറ്റ മലയാളി ഹജ്ജ് ഗ്രൂപ്പും യാത്ര സംഘടിപ്പിച്ചിട്ടില്ല.
ഉയർന്ന യാത്രാനിരക്കും മറ്റു കടമ്പകളുമാണ് ഇത്തരം സംഘങ്ങൾക്ക് വിലങ്ങ് തടിയാവുന്നത്. ഗൾഫിലെ ഹജ്ജ് യാത്രക്ക് ചെലവു കൂടിയപ്പോഴാണ് പ്രവാസികൾ നാട്ടിൽ പോയി കുടുംബത്തോടൊപ്പം ഹജ്ജിന് പോവാൻ തുടങ്ങിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2018 12:23 PM GMT Updated On
date_range 2019-04-23T11:59:59+05:30ഹജ്ജ്: പുതിയ വ്യവസ്ഥ പ്രവാസികൾക്ക് അനുഗ്രഹമാകും
text_fieldsNext Story