Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ;​ ഹജ്ജ്​...

ഒമാൻ;​ ഹജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി

text_fields
bookmark_border
ഒമാൻ;​ ഹജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
cancel

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി എ​ൻ​ഡോ​വ്‌​മെ​ന്റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഒ​മാ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഇ​ല​ക്ട്രോ​ണി​ക് വെ​ബ്‌​സൈ​റ്റ് (www.hajj.om) വ​ഴി ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ന​വം​ബ​ർ അ​ഞ്ചു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. കാ​ഴ്ചവൈ​ക​ല്യ​മോ ശാ​രീ​രി​ക വൈ​ക​ല്യ​മോ ഉ​ള്ള സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കൂ​ടെ ആ​ളു​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ൽ മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ​നി​ന്നാ​കും അ​വ​രെ തി​ര​ഞ്ഞെ​ടു​ക്കു​ക. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും മ​റ്റു​വി​വ​ര​ങ്ങ​ൾ​ക്കും ഔ​ദ്യോ​ഗി​ക സ​മ​യ​ത്ത് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റാ​യ 80008008 എ​ന്ന​തി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്. www.hajj.om വ​ഴി​യും അ​ന്വേ​ഷ​ണ​ങ്ങ​ളും മ​റ്റും ഫ​യ​ൽ ചെ​യ്യാ​വു​ന്ന​താ​ണ്.​ ക​ഴി​ഞ്ഞ വ​ർ​ഷം 13,956 (99.7 ശ​ത​മാ​നം) ആ​ളു​ക​ളാ​ണ്​ വി​ശു​ദ്ധക​ർമം നി​ർ​വ​ഹി​ച്ച​ത്. ആ​കെ 14,000 പേ​ർ​ക്കാ​യി​രു​ന്നു ഹ​ജ്ജി​ന്​ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്.​ ഇ​തി​ൽ 13,500 പേ​ർ സ്വ​ദേ​ശി​ക​ളും 250 പേ​ർ അ​റ​ബ് നി​വാ​സി​ക​ളും 250 പേ​ർ അ​റ​ബ് ഇ​ത​ര താ​മ​സ​ക്കാ​രു​മാ​ണ്​. മൊ​ത്തം തീ​ർ​ഥാ​ട​ക​രി​ൽ 49.3 ശ​ത​മാ​നം സ്ത്രീ​ക​ളാ​യി​രു​ന്നു. 2022ൽ ​ഒ​മാ​നി​ൽ​നി​ന്നും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ട​ക്കം 8338 പേ​ർ​ക്കാ​ണ്​ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. ആ​ദ്യം 6000 പേ​ർ​ക്കാ​യി​രു​ന്നു അ​വ​സ​രം ന​ൽ​കി​യ​ത്. പി​ന്നീ​ട് ഒൗ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​വ​ശ്യപ്ര​കാ​രം 2338 പേ​ർ​ക്കുകൂ​ടി അ​വ​സ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutHajj registration
News Summary - Hajj registration process started
Next Story