Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹ​ജ്ജ്​: ആ​ദ്യ​ദി​നം...

ഹ​ജ്ജ്​: ആ​ദ്യ​ദി​നം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 12,000ത്തി​ല​ധി​കം​ പേ​ർ

text_fields
bookmark_border
hajj
cancel

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നാ​യി ആ​ദ്യ​ദി​നം 12,000ത്തി​ൽ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​രി​ല്‍ 1,431 വി​ദേ​ശി​ക​ളും ഉ​ള്‍പ്പെ​ടും.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ല്‍നി​ന്നാ​ണ്- 2,253 അ​പേ​ക്ഷ​ക​ര്‍. മ​സ്‌​ക​ത്ത് -1,720, വ​ട​ക്ക​ന്‍ ബാ​ത്തി​ന-1,655, തെ​ക്ക​ന്‍ ബാ​ത്തി​ന -1,158, വ​ട​ക്ക​ന്‍ ശ​ര്‍ഖി​യ -1,211, ദോ​ഫാ​ര്‍ -828, തെ​ക്ക​ന്‍ ശ​ര്‍ഖി​യ -769, ദാ​ഹി​റ -656, ബു​റൈ​മി-158, മു​സ​ന്ദം -103, അ​ല്‍ വു​സ്ത -61 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ല്‍നി​ന്നു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം.

ഹ​ജ്ജ്​ ക​ർ​മ​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ചൊ​വ്വാ​ഴ്ച​യാ​ണ്​ തു​ട​ങ്ങി​യ​ത്. 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മാ​ർ​ച്ച് നാ​ലു​വ​രെ https://hajj.om/ എ​ന്ന പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. സി​വി​ൽ ന​മ്പ​ർ, വ്യ​ക്തി​ഗ​ത ഐ.​ഡി കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ എ​ന്നി​വ ന​ൽ​കി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് 14,000 പേ​ർ​ക്കാ​ണ്​ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ക്കു​ക. ഇ​തു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണ്. എ​ങ്കി​ലും ​േക്വാ​ട്ട​യി​ൽ വ​ൻ വ​ർ​ധ​ന​വൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ഈ ​വ​ർ​ഷം എ​ത്ര സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മാ​യി​രി​ക്കും അ​വ​സ​രം ല​ഭി​ക്കു​ക എ​ന്ന​തി​നെ കു​റി​ച്ച്​ വ്യ​ക്​​ത​ത വ​ന്നി​ട്ടി​ല്ല.

വ​രും ദി​വ​സ​ങ്ങ​ളി​ലേ ഇ​ത്​ അ​റി​യാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്നും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം 8338 പേ​ർ​ക്കാ​ണ്​ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​ത്.

ആ​ദ്യം 6000 പേ​ർ​ക്കാ​യി​രു​ന്നു അ​വ​സ​രം. പി​ന്നീ​ട് ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിെൻറ ആ​വ​ശ്യ​പ്ര​കാ​രം 2338 പേ​ർ​ക്കു കൂ​ടി അ​വ​സ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj12000 registered
News Summary - Hajj: Over 12,000 registered on first day
Next Story