ഹജ്ജ് ഫീസ് നൽകരുതെന്ന് മന്ത്രാലയം
text_fieldsമസ്കത്ത്: കോവിഡ് -19 ഭീഷണി പരത്തുന്ന സാഹചര്യത്തിൽ ഇൗ വർഷം ഹജ്ജിനും ഉംറക്കും പോകാൻ ആ ഗ്രഹിക്കുന്നവർ കോൺട്രാക്ടർമാർക്കും ഏജൻറുമാർക്കും ഇതുമായി ബന്ധപ്പെട്ട ഫീസ് നൽകരുതെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം നിർദേശിച്ചു. ഹജ്ജ്്, ഉംറ സംബന്ധമായി മന്ത്രാ ലയത്തിൽ നിന്ന് അറിയിപ്പുണ്ടാവുമെന്നും അതിന് ശേഷം മാത്രമേ ഫീസ് നൽകാവൂവെന്നും മന്ത് രാലയം മുന്നറിയിപ്പ് നൽകി. ഹജ്ജിന് കൊണ്ടുപോവാൻ അനുവാദമുള്ള തീർഥാടകരുടെ അന്തിമ േക്വാട്ട ലഭിക്കുന്നതുവരെ ആരിൽനിന്നും ഫീസ് സ്വീകരിക്കരുതെന്ന് മന്ത്രാലയം ഹജ്ജ് കേ ാൺട്രാക്ടർമാരോടും നിർദേശിച്ചു. ഇത്തരം കമ്പനികളും കോൺട്രാക്ടർമാരും തീർഥാടകർക്ക് ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാക്കരുതെന്നും മന്ത്രാലയത്തിെൻറ പ്രസ്താവനയിലുണ്ട്.
അടുത്ത വർഷത്തെ ഹജ്ജിന് കോൺട്രാക്ടർമാർ ആരിൽനിന്നും സാമ്പത്തികമായോ നിയമപരമായോ ഒരു ബാധ്യതയും ഉണ്ടാക്കരുതെന്ന സൗദി ഹജ്ജ്-ഉംറ മന്ത്രിയുടെ പ്രസ്താവനയെ തുടർന്നാണ് ഒൗഖാഫ് മന്ത്രാലയത്തിെൻറ പ്രസ്താവന. കോവിഡ് വൈറസിെൻറ വ്യാപനം തടയാനും അതുവഴി രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിെൻറയും ഭാഗമാണിതെന്നും മന്ത്രാലയം പറയുന്നു.
ജൂലൈ അവസാനത്തിലാണ് ഇൗ വർഷത്തെ ഹജ്ജ് നടക്കേണ്ടത്. കോവിഡ് നിയന്ത്രിക്കാനും മരുന്നുകൾ കണ്ടെത്താനും കഴിഞ്ഞില്ലെങ്കിൽ വരുന്ന ഹജ്ജിനെയും ബാധിക്കാൻ സാധ്യതയുണ്ട്. ഹജ്ജ് നിർത്താൻ കഴിയില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും. ഇത് മുന്നിൽ കണ്ടാണ് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പുതിയ തീരുമാനമെടുത്തത്. അതോടൊപ്പം, ഏറ്റവും കൂടുതൽ പേർ ഉംറക്ക് േപാവുന്നത് റമദാനിലാണ്.
റമദാൻ അവസാന പത്തോടെ വിശുദ്ധ ഹറം തിങ്ങിനിറയുകയും ചെയ്യും. ലക്ഷക്കണക്കിന് തീർഥാടകരാണ് റമദാനിൽ ഉംറ നിർവഹിക്കാനെത്തുന്നത്.
റമദാന് ഒരുമാസം മാത്രം ബാക്കിനിൽക്കെ നിലവിെല അവസ്ഥയിൽ റമദാനിൽ ഉംറക്കും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
പരിഭ്രാന്തി വേണ്ട; ആവശ്യം ജാഗ്രത ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കണം
മസ്കത്ത്: കോവിഡിനെ ഭീതിയോടെ കാേണണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യ മന്ത്രാലയം. രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ മന്ത്രാലയത്തിൽ വിവരമറിയിക്കണം. പനിയും ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമാണ് രോഗത്തിെൻറ പ്രാരംഭ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ മന്ത്രാലയത്തിെൻറ കാൾ സെൻറർ നമ്പറായ 24441999/1212ലോ വിവരമറിയിക്കണം. അല്ലെങ്കിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപകൽപന ചെയ്ത https://covid19.moh.gov.om/#/report എന്ന വെബ്സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യണം.
വൈറസ് ബാധിച്ച് 14 ദിവസത്തിന് ശേഷം മാത്രമാണ് ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. ലക്ഷണങ്ങൾ പ്രകടമായില്ലെങ്കിലും രോഗം പടർത്താൻ കഴിയും. അതിനാൽ, വിദേശയാത്രകൾ പ്രത്യേകിച്ച് കോവിഡ് ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവർ അക്കാര്യം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം.
ഒപ്പം സ്വയം സമ്പർക്ക വിലക്കിന് (ക്വാറൈൻറൻ) വിധേയമാവുകയും വേണം. രോഗബാധ സംശയിക്കുന്നവർ മറ്റുള്ളവരുമായുള്ള ഇടപഴകലിന് സ്വയം വിലക്ക് ഏർപ്പെടുത്താത്ത പക്ഷം രോഗം പടർന്നുപിടിക്കും.
സമൂഹത്തിെൻറ സുരക്ഷക്ക് എല്ലാവരും സ്വയം ഉത്തരവാദിത്തമുള്ളവരായി മാറണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കണം. കൈകൾ കൊണ്ട് മുഖവും കണ്ണുകളും മൂക്കും തൊടുന്നത് ഒഴിവാക്കണം. ചുമക്കുേമ്പാഴും തുമ്മുേമ്പാഴും ആരോഗ്യപരമായ ശീലങ്ങൾ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
