Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ്: ഒമാനിൽ നിന്ന് രജിസ്റ്റർ ചെയ്തത് 28,752 പേർ പേർ

text_fields
bookmark_border
ഹജ്ജ്: ഒമാനിൽ നിന്ന് രജിസ്റ്റർ ചെയ്തത് 28,752 പേർ പേർ
cancel

മസ്കത്ത്: വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനത്തിനായി ഒമാനിൽ നിന്ന് 28,752 പേർ അപേക്ഷ സമർപ്പിച്ചതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ ഹജ്ജ് മിഷന്റെ ഇലക്ട്രോണിക് സംവിധാനം വഴി വെള്ളിയാഴ്ച രാത്രി എട്ടു വരെ ലഭിച്ച അപേക്ഷകളുടെ കണക്കാണിത്. അപേക്ഷകരിൽ 56 ശതമാനം പുരുഷന്മാരും (14,374 അപേക്ഷകൾ), 44 ശതമാനം സ്ത്രീകളുമാണ് (11,329 അപേക്ഷകൾ). മൊത്തം അപേക്ഷകരിൽ ഒമാനിൽ താമസിക്കുന്ന വിദേശികളായ അറബ്, ഇതര രാജ്യക്കാരുടെ 3,049 അപേക്ഷകളും ഉൾപ്പെടുന്നുണ്ട്. ഗവർണറേറ്റ് തിരിച്ചുള്ള കണക്കുകളിൽ അൽ ദാഖിലിയ ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ അപേക്ഷകർ രജിസ്റ്റർ ചെയ്തത്; 5,239 അപേക്ഷകൾ. തൊട്ടുപിന്നിൽ മസ്കത്ത് ഗവർണറേറ്റാണുള്ളത്; 5,187.

മറ്റ് ഗവർണറേറ്റുകളിലെ അപേക്ഷകൾ യഥാക്രമം: നോർത്ത് അൽ ശർഖിയ-3,132, ദോഫാർ -2,984, നോർത്ത് അൽ ബാത്തിന-2,949, തെക്കൻ ബാത്തിന-2,325, തെക്കൻ ശർഖിയ-1,911, അൽ ദാഹിറ-1,220, ബുറൈമി-333, അൽ വുസ്ത-275, മുസന്ദം -148. അപേക്ഷകളുടെ സ്ക്രീനിംഗ് നടപടികൾ മന്ത്രാലയം ഉടൻ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hajj: 28,752 people registered from Oman
Next Story