മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് സാംസ്കാരിക പൈതൃക വകുപ്പ് മന്ത്രിയായിരുന്ന സയ്യിദ് ഹൈതം ബിൻ താരീഖ് അൽ സഇൗദിനെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുത്തു.
ശനിയാഴ്ച രാവിലെ നടന്ന അടിയന്തിര യോഗത്തിന് ശേഷം നടന്ന ചടങ്ങിൽ സയ്യിദ് ഹൈതം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു.