ഹെയർ ഡ്രസിങ് സലൂണുകൾ മാർഗനിർദേശങ്ങൾപാലിക്കണം
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ബ്യൂട്ടിസെൻററുകളും ഹെയർ ഡ്രസിങ്സലൂണുകളും പൊതുവായുള്ള മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന് മസ്കത്ത് നഗരസഭ ഓർമിപ്പിച്ചു.
പരമാവധി ശേഷിയുടെ അമ്പതുശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. സ്ഥാപനത്തിനകത്തെ കസേരകൾ, ജീവനക്കാരുടെ എണ്ണം എന്നിവ പകുതിയാക്കണം. സർവിസ് ചെയറുകൾ തമ്മിൽ രണ്ടു മീറ്റർ അകലമിടണം.
തുണി ടൗവലുകൾക്ക് പകരം പേപ്പർ ടൗവലുകൾ ഉപയോഗിക്കണം. ഉപഭോക്താക്കൾക്ക് ടൗവലുകൾ സ്വന്തമായി കൊണ്ടുവരുകയും ചെയ്യാം. പ്ലാസ്റ്റിക് ഉപകരണങ്ങൾ ലോഹ ഉപകരണങ്ങൾക്ക് ഒപ്പം ഹീറ്റ് ബോക്സിലോ അല്ലെങ്കിൽ യു.വി.എൽ ബോക്സിലിട്ട് അണുവിമുക്തമാക്കണം. കഴിയുന്നതും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഉപയോഗിക്കണം. ടോയ്ലെറ്റുകൾ ഇടക്കിടെ അണുവിമുക്തമാക്കുക.
സാധ്യമെങ്കിൽ ഒരു ജോലിക്കാരനെ നിയമിക്കുക. സ്ത്രീ ജീവനക്കാർ ഉപഭോക്താക്കളുമായി ഭക്ഷണം പങ്കുെവക്കുന്നത് അനുവദനീയമല്ല. ഇടക്കിടെ ശുചീകരിക്കുകയും രോഗാണുമുക്തമാക്കുകയും ചെയ്യുക. സ്ഥാപനത്തിലെ വാതിൽ, കസേരകൾ, കാഷ് കൗണ്ടർ, അലമാരകൾ എന്നിവ ഇടക്കിടെ അണുമുക്തമാക്കണം.
ഉപയോഗിക്കുന്ന ഉപകരണങ്ങൾ അടക്കമുള്ളവ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടിയിടുക. രോഗാണുമുക്തമാക്കുന്ന കാര്യങ്ങൾ എഴുതി സൂക്ഷിക്കുക. ജീവനക്കാരും ഉപഭോക്താക്കളുമായുള്ള സംസാരം, പ്രത്യേകിച്ച് സേവനം നൽകുേമ്പാൾ കുറക്കുകയും വേണമെന്നും നഗരസഭ നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

