ഹെയർ ഡേ ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി
text_fieldsമസ്കത്ത്: അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഷാംപൂവിന്റെ രൂപത്തിലുള്ള ഹെയർ ഡേ ഉൽപന്നങ്ങളുടെ വിതരണത്തിനും വിൽപനക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിയതായി ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു. മൊകേരു ബ്രാൻഡിന്റെ ജിഞ്ചർ എസെൻസ് ബ്ലാക്ക് ഷാംപൂ, ഇതേ കമ്പനിയുടെ അർഗൻ ഓയിൽ ഹെയർ ഡൈ കളർ ഷാംപൂ, അർഗൻ സ്പീഡി കളർ ഷാംപൂ (നാചുറൽ ബ്ലാക്ക്) തുടങ്ങിയ ഉൽപന്നങ്ങളുടെ സാമ്പിൾ പരിശോധിച്ചപ്പോൾ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി.
അതിനാൽ ഉപഭോക്താക്കൾ ഈ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്നും പ്രാദേശിക വിപണികളിൽ ഇതിന്റെ വ്യാപാരം നടത്തരുതെന്നും ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു.

