ഹൈമ അപകടം; മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
text_fieldsസലാല: ഹൈമയിൽ കാറും ട്രെയിലറും കൂട്ടിയിടിച്ച് തീപിടിച്ച സംഭവത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
തിങ്കളാഴ്ച രാത്രിയാണ് മസ്കത്ത് -സലാല റോഡിൽ ഹൈമക്ക് സമീപം ദാരുണമായ അപകടമുണ്ടായത്.
കർണാടകയിലെ റായ്ചൂർ ദേവദുർഗ സ്വദേശികളായ അദിശേഷ് ബാസവരാജ് (35), ബന്ധുക്കളായ പവൻ കുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കുണ്ട്.
നിസ്വയിൽ ജോലി ചെയ്യുന്ന അദിശേഷും വിസിറ്റിങ് വിസയിലുള്ള ബന്ധുക്കളും സലാല സന്ദർശിച്ച് തിരികെ മടങ്ങും വഴിയാണ് അപകടത്തിൽ പെട്ടത്.
ഹൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

