‘ഗുരുവർഷം- 171’ ആഘോഷത്തിന് സമാപനം
text_fieldsഎസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ സംഘടിപ്പിച്ച ഗുരുവർഷം- 171 ആഘോഷ സമാപന
ചടങ്ങിൽനിന്ന്
മസ്കത്ത്: ശ്രീനാരായണ ഗുരുവിന്റെ 171ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് സമാപനം. സീബിലെ റിസോർട്ടിൽവെച്ച് നടന്ന സമാപന ചടങ്ങ് സാംസ്കാരിക സമ്മേളനത്തോടെ ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ചെയർമാൻ എൽ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
നാഷണൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചാൻസിലർ ഡോ. പി. മുഹമ്മദലിയും ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടർ അംഗം ഡോ. കിരൺ ജി.ആർ എന്നിവർ മുഖ്യാതിഥികളായി. ജാതിക്കും മതത്തിനുമപ്പുറം നമ്മൾ മനുഷ്യരാണെന്നും പരസ്പരം സ്നേഹിക്കുകയും അതോടൊപ്പം മാതൃരാജ്യത്തെ സ്നേഹിക്കുകയും, അതിന്റെ ശ്വാക്തീകരണത്തിനായ് ഒത്തൊരുമയോടുകൂടി നില കൊള്ളുകയും വേണമെന്ന് ഡോ. മുഹമ്മദലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ കൺവീനർ ജി. രാജേഷ് സ്വാഗതവും കോർ കമ്മിറ്റി അംഗം ഹർഷകുമാർ നന്ദിയും പറഞ്ഞു. കോർ കമ്മിറ്റി അംഗങ്ങളായ കെ.ആർ. റിനേഷ്, ഡി. മുരളീധരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എസ് വസന്തകുമാർ, ഷാഹി ഫുഡ്സ് ചെയർമാൻ എം.എ. മുഹമ്മദ് അഷറഫ്, ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് അംഗം എസ്. കൃഷ്ണേന്ദു, എൻ.എസ്.എസ് വൈസ് പ്രസിഡൻ്റ് എസ്. ഹരികുമാർ, ഇൻ്റർനാഷണൽ ഗാന്ധിയൻ ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ എൻ.ഒ. ഉമ്മൻ, ഒമാൻ മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ, മസ്ക്കത്ത് ആധ്യാന്മിക സമിതി കോ- ഓഡിനേറ്റർ ടി.വേലു തുടങ്ങിയവർ സന്നിഹിതരായി. സുജിത്ത് കോന്നി, രാജേഷ് കൊട്ടാരത്തിൽ, ഹരി ഉതിമൂട്, ഗായകനും മിമിക്രി കലാകാരനുമായ രാജേഷ് അടിമാലി, സതീഷ് എന്നിവർ അവതരിപ്പിച്ച മെഗാ മ്യൂസിക്കൽ കോമഡി ഷോ അരങ്ങേറി. തിച്ചൂർ സുരേന്ദ്രൻ നയിച്ച മസ്ക്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ പഞ്ചവാദ്യവും തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

