ഗുരു ധർമ പ്രചാരണസഭക്ക് മസ്കത്തിൽ തുടക്കം
text_fieldsഗുരു ധർമ പ്രചാരണ സഭക്ക് മസ്കത്തിൽ തുടക്കമായപ്പോൾ
മസ്കത്ത്: ശ്രീനാരായണധർമ സംഘം ട്രസ്റ്റ് ഗുരു ധർമ പ്രചാരണ സഭയുടെ (ജി.ഡി.പി എസ്) യൂനിറ്റ് മസ്കത്തിൽ ആരംഭിച്ചു. ശ്രീനാരായണ ഗുരുവിന്റെ ഛായചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച് ദൈവദശക ആലാപനത്തോട് കൂടിയാണ് സമ്മേളനത്തിന് തുടക്കമായത്. ദിലീപ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അഡ്വ. എം. കെ. പ്രസാദ് അധ്യക്ഷതവഹിച്ചു. ഒമാനിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ച മുതിർന്ന അംഗം സത്യൻ വാസു സംസാരിച്ചു. ജി.ഡി.പി.എസിന്റെ ശിവഗിരിമഠം കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഗൂഗിൾ മീറ്റ് വഴി യൂനിറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിച്ചു.
ഗുരു ധർമ പ്രചാരണ സഭക്ക് മസ്കത്തിൽ തുടക്കമായപ്പോൾ
മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ആഹ്വാനവും ജാതി-മത അടിസ്ഥാനത്തിൽ വേർതിരിച്ച് മനുഷ്യനെ കാണാതെ എല്ലാത്തിനുപരി മനുഷ്യത്വമാണ് വലുതെന്നും സ്വാമി അസംഗാനന്ദഗിരി അഭിപ്രായപ്പെട്ടു.ഗുരു ധർമ പ്രചാരണ സഭയുടെ ഒമാനിലെ ഔദ്യോഗിക ഭാരവാഹികളെ പ്രഖ്യാപിച്ചതിനോടൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ദിലീപ് കുമാർ പ്രകാശനം ചെയ്തു. ഒമാൻ ജി.ഡി.പി എസ് സെക്രട്ടറി സിജുമോൻ സുകുമാരൻ സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന്റെ രൂപരേഖയും ഉദ്ദേശ, ലക്ഷ്യങ്ങളും വിശദീകരിച്ചു. ഒമാൻ ജി.ഡി.പി.എസിന്റെ പ്രഥമ പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി ശ്രേയ സന്തോഷ്, കുമാരി ഹരിപ്രിയ സിജു, കുമാരി ആദിശ്രീ പ്രകാശ് എന്നിവർ ചേർന്ന് ശ്രീനാരായണഗുരുവിനാൽ വിരചിതമായ ദൈവദശകം എന്ന പ്രാർഥനഗീതത്തിന് മോഹിനിയാട്ടം അവതരിപ്പിച്ചു.
സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു. ഡോ. സീതു അനീഷ്, അഡ്വ. നിഷ ശർമ്മദാസ്, ട്രഷറര് സുരേഷ് തെറമ്പിൽ, ജോയന്റ് സെക്രട്ടറി സന്തോഷ് ചന്ദ്രൻ എന്നിവർ ആശംസ നേർന്നു. വൈസ് പ്രസിഡന്റ് ബിജു സഹദേവൻ നന്ദി പറഞ്ഞു. ഒമാൻ ജി.ഡി.പി.എസ് കൗൺസിലേഴ്സ് എം.എൻ. പ്രസാദ്, കെ.വി. മധു, ഷിബു മോഹൻ, വി. ജി. പ്രകാശ്, കോഓഡിനേറ്റഴ്സുമാരായ റെജി കളത്തിൽ, അനിൽ എം. സുകുമാരൻ, കൂടാതെ എക്സിക്യൂട്ടിവ് അംഗങ്ങളായ അനിൽകുമാർ, ഗിരീഷ് ബാബു, എം.എസ്. പ്രസാദ്, ബാബു തെറമ്പിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

