Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്തിൽ ഗുരു ധർമ്മ പ്രചരണ സഭ വിഷു ആഘോഷം

text_fields
bookmark_border
മസ്കത്തിൽ ഗുരു ധർമ്മ പ്രചരണ സഭ വിഷു ആഘോഷം
cancel

മസ്കത്ത്: ഒമാനിലെ ഗുരു ധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ വിഷു - 2026 ഗംഭീരമായി ആഘോഷിച്ചു. വിവിധ കലാ സാംസ്കാരിക പരിപാടികളോടെ ആയിരുന്നു ആഘോഷം. ഒമാൻ യൂനിയൻ പ്രസിഡന്റ്‌ അഡ്വ. എം.കെ. പ്രസാദ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സുരേഷ് പറമ്പിൽ സംസാരിച്ചു.

ശിവഗിരി മഠം സന്ന്യാസി സ്വാമി അസംഗാനന്ദഗിരി ഓൺലൈനിലൂടെ ആശംസകൾ അറിയിച്ചു. ദീപാർപ്പണം, ദൈവദശക ആലാപനം എന്നിവയോടെ പരിപാടികൾ ആരംഭിച്ചു. നാടൻ കലാപരിപാടികളും, ക്ലാസ്സിക്കൽ ഡാൻസ്, വേസ്റ്റേൺ ഡാൻസ് എന്നിവ അവതരിപ്പിച്ചു. ഗുരുധർമ്മ പ്രചരണസഭ, മസ്ക്കത്ത് ഒമാൻ യൂണിയന്റെ കീഴിൽ അൽഖുവൈറിൽ തുടങ്ങിയ പുതിയ യൂനിറ്റ് ശാഖയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അഡ്വ. ശ്രീ എം. കെ, പ്രസാദ് യൂനിറ്റ് ഭാരവാഹികൾക്ക് കൈമാറി. ജനറൽ സെക്രട്ടറി സിജുമോൻ സുകുമാരൻ സ്വാഗതവും വൈസ് പ്രസിഡന്റ ബിജു സഹദേവൻ നന്ദിയും പറഞ്ഞു.

ട്രഷറർ ശ്രീ സുരേഷ് തേറമ്പിൽ, ജോയിന്റ് സെക്രട്ടറി സന്തോഷ്‌ ചന്ദ്രൻ, കൗൺസിലർ മാരായ എം. എൻ പ്രസാദ്, ഷിബു മോഹൻ, പ്രകാശ്, കെ.വി. മധു, കോഓഡിനേറ്റർമാരായ റെജി കളത്തിൽ, അനിൽ കുമാർ, നിർവാഹക സമിതി അംഗങ്ങളായ അനിൽകുമാർ, എം.എസ് പ്രസാദ്, ബാബു തെറമ്പിൽ, ഗിരീഷ് ബാബു എന്നിവർ വിഷു ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Guru Dharma Pracharana Sabha celebrates Vishu in Muscat
Next Story