ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് ചൊവ്വാഴ്ച മുതൽ
text_fieldsമസ്കത്ത്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം ഫറ ഇൻസ്റ്റൻറ് ഹാൻഡ് സാനിറ്റൈസറും, ബാത്ത്റൂം ഫിറ്റിങ്സ് ബ്രാൻഡായ 'സാനിറ്റാറു'മായി സഹകരിച്ച് ഫ്രീഡം ക്വിസ് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11 മുതൽ 15 വരെയാണ് മത്സരം.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒാരോ ചോദ്യം എല്ലാ ദിവസവും മാധ്യമം വെബ്സൈറ്റിലും (www.madhyamam.com) ഗൾഫ് മാധ്യമത്തിലും പ്രസിദ്ധീകരിക്കും. വെബ്സൈറ്റിലൂടെയാണ് ഉത്തരങ്ങൾ നൽകേണ്ടത്. ഒാരോ ദിവസവും ശരിയുത്തരം നൽകുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന രണ്ടുപേർക്ക് ഫറ നാഷനൽ ഡിറ്റർജൻറ് കമ്പനിയുടെ ഗിഫ്റ്റ് ഹാമ്പറുകൾ സമ്മാനമായി ലഭിക്കും.
മെഗാസമ്മാനമായി ബാത്ത്റൂം ഫിറ്റിങ്സ് ബ്രാൻഡായ 'സാനിറ്റാർ' സാംസങ് ഗ്യാലക്സി എ11 മൊബൈൽ ഫോണും നൽകും. ഒമാനിലുള്ള വായനക്കാർക്കാണ് മത്സരത്തിൽ പെങ്കടുക്കാൻ അർഹത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

