ഗൾഫ്ടെക് ഗ്രൂപ് വാർഷിക സംഗമം
text_fieldsഗൾഫ്ടെക് ഗ്രൂപ് സലാലയിൽ സംഘടിപ്പിച്ച വാർഷിക സംഗമത്തിൽനിന്ന്
സലാല: ഒമാനിലെ മുൻ നിര ബിൽഡിങ് മെറ്റീരിയൽസ് ആൻഡ് ഇലക്ട്രിക്കൽസ് സ്ഥാപനമായ ഗൾഫ്ടെക് ഗ്രൂപ് സലാലയിൽ വാർഷിക സംഗമം ഒരുക്കി. മാനേജ്മെന്റും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്ന സംഗമത്തിൽ ചെയർമാൻ പി.കെ.അബ്ദുറസാഖ് അധ്യക്ഷതവഹിച്ചു.
ഹംദാൻ പ്ലാസയിൽ നടന്ന പരിപാടി ശൈഖ് മുഹമ്മദ് അഹ്മദ് സൈദ് അൽ സന അൽ മുശൈക്കി ഉദ്ഘാടനം ചെയ്തു. സാലം മുഹമ്മദ് മുബാറക് കൂഫാൻ, അഹ്മദ് മുഹമ്മദ് അഹമ്മദ് അൽ സന അൽ മുശൈക്കി, മുഹ്സിൻ സൈദ് അവാദ് ഫാളിൽ, മുസല്ലം അഹമ്മദ് മുബാറക് അൽ ഷഹ് രി എന്നിവരും സംബന്ധിച്ചു. മാനേജിങ് ഡയറക്ടർ ഇ.എം.അബ്ദു റാസിഖ്, ജനറൽ മാനേജർ കെ. മുഹമ്മദ് സാദിഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ ഗൾഫ് ടെക്കിന്റെ വെബ് സൈറ്റ് ലോഞ്ചിങ് ചെയർമാൻ നിർവഹിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. മാനേജർമാരായ ശിഹാബ്, ഷഫീഖ്, യൂസുഫ്, ജംഷീർ, ജാബിർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കമ്പനിയിലെ സീനിയർ സ്റ്റാഫുകൾക്കുള്ള മെമന്റൊ ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.കെ. ഉമ്മർ, മുസ്തഫ പി.കെ., താഹിർ കരിപ്പാൽ, അജിനാസ് പി.കെ., മുഹമ്മദ് ഫെയിസ്, അൻസാർ വി. (മസ്കത്ത് ഡിവിഷൻ) എന്നിവർ നൽകി. വോയിസ് ഓഫ് സലാലയുടെ നേത്യത്വത്തിൽ സംഗീതനിശയും നടന്നു. നൂറു കണക്കിനാളുകൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

