Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫാർ മുഹമ്മദാലിയെ...

ഗൾഫാർ മുഹമ്മദാലിയെ ആദരിച്ചു

text_fields
bookmark_border
ഗൾഫാർ മുഹമ്മദാലിയെ ആദരിച്ചു
cancel
camera_alt

ഡോ. ​പി. മു​ഹ​മ്മ​ദാ​ലി​ക്ക് വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്റ് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി ഉ​പ​ഹാ​രം

സ​മ​ർ​പ്പി​ക്കു​ന്നു

Listen to this Article

മസ്കത്ത്: പ്രമുഖ പ്രവാസി വ്യവസായി ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ) വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികളും സംയുക്തമായി ആദരിച്ചു. ഒമാനിലെ നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ചാൻസലർ ആയ അദ്ദേഹത്തിന് ആദരസൂചകമായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉപഹാരം സമർപ്പിച്ചു.

സെക്രട്ടറി നാസർ ബാലുശ്ശേരി, എൻ.യു.എസ്.ടി ഒമാൻ ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രഫ. കമാൽ പാഷ, ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ പ്രസിഡന്റ് മുഹമ്മദ് ഷഫീർ, മസ്കത്ത് സോൺ ജനറൽ സെക്രട്ടറി ഇഹ്ജാസ് ബിൻ ഇസ്മാഈൽ, മസ്കത്ത് യൂനിറ്റ് സെക്രട്ടറി അനസ് ഇബ്രാഹിം, വൈസ് പ്രസിഡന്റ് നൗഷാദ്, റിൻഷിദ് ബിൻ ഹംസ എന്നിവർ സന്നിഹിതരായി. ഒമാനിലെ പ്രശസ്തമായ ഗൾഫാർ എന്ന വ്യവസായ ശൃംഖലയെ കൂടാതെ ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളുടെ വളർച്ചയിൽ സ്തുത്യർഹ തേതൃത്വം നൽകിയ ഡോ. പി. മുഹമ്മദാലി വിദ്യാഭ്യാസ സാമൂഹ്യ സേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിസ്തുല സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ദശകങ്ങൾ നീണ്ട പ്രവർത്തനങ്ങളെ അനുമോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsgulfar muhammed alihonoredWisdom Islamic Organisation
News Summary - Gulfar Muhammadali honored
Next Story