ഗൾഫ് യൂത്ത് ഗെയിംസ്: 133 കായികതാരങ്ങൾ പങ്കെടുക്കും
text_fieldsമസ്കത്ത്: ഏപ്രിൽ 16 മുതൽ മേയ് രണ്ടുവരെ യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ (യു.എ.ഇ) നടക്കുന്ന ഗൾഫ് യൂത്ത് ഗെയിംസിന്റെ (ജി.വൈ.ജി) ആദ്യപതിപ്പിൽ ഒമാൻ പങ്കെടുക്കും. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് 133 കായികതാരങ്ങളാണ് പങ്കെടുക്കുകയെന്ന് ഒമാൻ ഒളിമ്പിക് കമ്മിറ്റി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെയിലിങ്, ഫുട്ബാൾ, ഗോൾഫ്, തൈക്വാൻഡോ, വാട്ടർ സ്പോർട്സ്, അത്ലറ്റിക്സ്, ഹാൻഡ്ബാൾ, വോളിബാൾ, ബാസ്ക്കറ്റ്ബാൾ, ചെസ്, ഫെൻസിങ്, ടേബിൾ ടെന്നീസ്, ബില്യാർഡ്സ്, സ്നൂക്കർ, ഇക്വസ്ട്രിയൻ സ്പോർട്സ് എന്നിങ്ങനെ 14 ഗെയിമുകളിലായാണ് ഒമാൻ താരങ്ങൾ മാറ്റുരക്കുക. ടൂർണമെന്റിൽ ഒമാനിൽനിന്നുള്ള 11റഫറിമാരും ഉണ്ടാകും.

