Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ് ട്വ​ന്‍റി20 ഐ;...

ഗ​ൾ​ഫ് ട്വ​ന്‍റി20 ഐ; ഒ​മാ​നെ അ​ക്വി​ബ് ഇ​ല്യാ​സ്​ ന​യി​ക്കും

text_fields
bookmark_border
ഗ​ൾ​ഫ് ട്വ​ന്‍റി20 ഐ; ഒ​മാ​നെ അ​ക്വി​ബ് ഇ​ല്യാ​സ്​ ന​യി​ക്കും
cancel
camera_alt

ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ടീം

മ​സ്ക​ത്ത്​: ഖ​ത്ത​റി​ൽ സെ​പ്​​റ്റം​ബ​ർ 15 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന പ്ര​ഥ​മ ഗ​ൾ​ഫ് ട്വ​ന്‍റി20 ഇ​ന്‍റ​ർ​നാ​ഷ​ന​ൽ (ട്വ​ന്‍റി20 ഐ) ​ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​മാ​നെ അ​ക്വി​ബ് ഇ​ല്യാ​സ്​ ന​യി​ക്കും. വൈ​സ് ക്യാ​പ്റ്റ​നാ​യി അ​യാ​ൻ ഖാ​നെ​യും തി​ര​ഞ്ഞെ​ടു​ത്ത​താ​യി ഒ​മാ​ൻ ക്രി​ക്ക​റ്റ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പു​തു​മു​ഖ താ​രം ഇ​ടം​കൈ​യ്യ​ൻ സ്പി​ന്ന​ർ ഷ​ക്കീ​ൽ അ​ഹ​മ്മ​ദ് ടീ​മി​ൽ ഇ​ടം​​നേ​ടി​യ​താ​ണ്​ ശ്ര​ദ്ധേ​യ​മാ​യ മാ​റ്റം.

ഖ​ത്ത​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (ക്യു.​സി‌.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​ർ​ക്ക്​ പു​റ​മെ സൗ​ദി, ബ​ഹ്​​റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, യു.​എ.​ഇ എ​ന്നീ ടീ​മു​ക​ളാ​ണ്​ മാ​റ്റു​ര​ക്കു​ക. എ​ല്ലാ ടീ​മു​ക​ളും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന റൗ​ണ്ട്​ റോ​ബി​ൻ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്‍റ്​ നേ​ടു​ന്ന ടീ​മു​ക​ൾ ക​ലാ​ശ​ക്ക​ളി​യി​ലേ​ക്ക്​ യോ​ഗ്യ​ത​ നേ​ടും. ദോ​ഹ​യി​ലെ വെ​സ്റ്റ് എ​ൻ​ഡ് പാ​ർ​ക്ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ്​ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ക. സെ​പ്​​റ്റം​ബ​ർ 16ന്​ ​യു.​എ.​ഇ​ക്കെ​തി​രെ​യാ​ണ്​ ഒ​മാ​ന്‍റെ ആ​ദ്യ മ​ത്സ​രം. 17ന് ​ഖ​ത്ത​ർ, 19ന് ​ബ​ഹ്‌​റൈ​ൻ, 20ന് ​സൗ​ദി, 22ന് ​കു​വൈ​ത്ത് തു​ട​ങ്ങി​യ ടീ​മു​ക​ൾ​ക്കെ​തി​രെ​യും ഒ​മാ​ൻ ഏ​റ്റു​മു​ട്ടും. ചാ​മ്പ്യ​ൻ​ഷി​പ് ഒ​മ്പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്റെ (ഐ.​സി.​സി) മേ​ൽ​നോ​ട്ട​ത്തി​ലും അ​ന്താ​രാ​ഷ്ട്ര ക​ളി​യു​ടെ നി​യ​മ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യാ​കും ചാ​മ്പ്യ​ൻ​ഷി​പ്.

മേ​ഖ​ല​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ചാ​മ്പ്യ​ൻ​ഷി​പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ മി​ക​ച്ച സം​രം​ഭ​മാ​ണെ​ന്ന്​ ഒ​മാ​ൻ കോ​ച്ച്​ ദു​ലീ​പ്​ മെ​ൻ​ഡി​സ്​ പ​റ​ഞ്ഞു. ഇ​ത് വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന മ​ത്സ​ര​മാ​യി മാ​റു​മെ​ന്നും ഓ​രോ രാ​ജ്യ​ത്തി​നും ന​ട​ത്താ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​നെ നേ​രി​ടാ​നാ​യി ടീം ​മി​ക​ച്ച മു​ന്നൊ​രു​ക്കം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ന​ല്ല ഫ​ല​ങ്ങ​ൾ നേ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഖ​ത്ത​റി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി കോ​ച്ച്​ പ​റ​ഞ്ഞു.

ഒ​മാ​ൻ സ്ക്വാ​ഡ്: അ​ക്വി​ബ് ഇ​ല്യാ​സ് (ക്യാ​പ്റ്റ​ൻ), അ​യാ​ൻ ഖാ​ൻ (വൈ​സ് ക്യാ​പ്റ്റ​ൻ), ജ​തീ​ന്ദ​ർ സി​ങ്, ക​ശ്യ​പ് പ്ര​ജാ​പ​തി, ഷോ​യി​ബ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​ദീം, മു​ഹ​മ്മ​ദ് ന​സീം ഖു​ഷി, ക​ലീ​മു​ല്ല, ജ​യ് ഒ​ഡെ​ദ്ര, ബി​ലാ​ൽ ഖാ​ൻ, റ​ഫി​യു​ല്ല, ഷ​ക്കീ​ൽ അ​ഹ​മ്മ​ദ്, ഫ​യാ​സ് ബ​ട്ട്, മെ​ഹ്‌​റാ​ൻ ഖാ​ൻ.ഉ​ദ്യോ​ഗ​സ്ഥ​ർ: ദു​ലീ​പ് മെ​ൻ​ഡി​സ് (മു​ഖ്യ പ​രി​ശീ​ല​ക​ൻ), എ​വ​ർ​ട്ട് ലൗ​ബ്ഷ​ർ (അ​സി. കോ​ച്ച്), മ​സ​ർ സ​ലീം ഖാ​ൻ (ടീം ​കോ​ഓ​ഡി​നേ​റ്റ​ർ), സീ​ഷ​ൻ സി​ദ്ദീ​ഖി (അ​ന​ലി​സ്റ്റ്), സീ​ൻ നൊ​വാ​ക് (ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ledOmanGulf Twenty20 cricketakwib ilyas
News Summary - Gulf Twenty20 I; Oman will be led by Akwib Ilyas
Next Story