മിഷൻ വിങ്സ് ഒാഫ് കംപാഷൻ: ടിക്കറ്റിന് ഇന്നു കൂടി അപേക്ഷിക്കാം
text_fieldsമസ്കത്ത്: നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിന് വഴി കാണാത്ത പ്രവാസികൾക്ക് ഗൾഫ് മാധ്യമവും മീഡിയവണും സഹൃദയ സമൂഹത്തിെൻറ പിന്തുണയോടെ ഒരുക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലേക്ക് ഇന്നുകൂടി അപേക്ഷകൾ സ്വീകരിക്കും.
അതതു രാജ്യങ്ങളുടെ എംബസികളിലോ കോൺസുലേറ്റുകളിലോ മടക്കയാത്രക്കായി രജിസ്റ്റർ ചെയ്ത, ടിക്കറ്റ് സ്വന്തമായി എടുക്കാൻ യാതൊരു നിർവാഹവുമില്ലാത്ത പ്രവാസികളെയാണ് ടിക്കറ്റിനായി പരിഗണിക്കുക. മാധ്യമം^മീഡിയവൺ വെബ്സൈറ്റുകൾ മുഖേനെയാണ് അപേക്ഷിക്കേണ്ടത്.
നൂറുകണക്കിനാളുകളടെ അപേക്ഷ ഇതിനകം ലഭിച്ചിട്ടുണ്ട്. കൂടുതൽ സഹൃദയരുടെ പിന്തുണയോടെ മാത്രമേ വർധിച്ചു വരുന്ന ആവശ്യത്തിന് പരിഹാരം കണ്ടെത്താനാവൂ. ടിക്കറ്റുകൾ സ്പോൺസർ ചെയ്യുവാൻ താൽപര്യമുള്ളവർ 0096879138145 നമ്പറിലോ ഗൾഫ് മാധ്യമം^മീഡിയ വൺ പ്രവർത്തകരുമായോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
