'ഗൾഫ് മാധ്യമം' ട്വൻറി20 ലോകകപ്പ് പ്രവചന മത്സരം: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fields‘ഗൾഫ് മാധ്യമം’ ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരത്തിലെ മെഗാ വിജയിയായ
റെമട്ടൻ കൊറേട്ടക്ക് മുദ്ര സ്പോർട്സ് നൽകുന്ന എസ്.എസ് ബ്രാൻറഡ് ക്രിക്കറ്റ് കിറ്റ് മാനേജിങ് ഡയറക്ടർ എ.എം ഹംസത്ത് കൈമാറുന്നു
മസ്കത്ത്: മിഡിലീസ്റ്റിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ 'ഗൾഫ് മാധ്യമം', സ്പോർട്സ് ഉപകരണങ്ങളുടെ വിതരണരംഗത്തെ പ്രമുഖരായ 'മുദ്ര' സ്പോർട്സുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി നടത്തിയ ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മെഗാ വിജയിയായി തെരഞ്ഞെടുത്ത റെമട്ടൻ കൊറേട്ടക്ക് മുദ്ര സ്പോർട്സ് നൽകുന്ന എസ്.എസ് ബ്രാൻറഡ് ക്രിക്കറ്റ് കിറ്റ് മാനേജിങ് ഡയറക്ടർ എ.എം. ഹംസത്ത് കൈമാറി. ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, മാധ്യമം, മുദ്ര സ്റ്റാഫംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ആൻറു വർഗീസ്, അസ്മീർ റീസ്, സുരേഷ് കർത്ത, ശൈബിൻ ബിജു, ജോജി ജോൺ, വിഷ്ണു കെ. കൃഷ്ണൻ, അൻസാർ മുഹമ്മദ്, മുഹമ്മദ് റാസി, സി.പി. അഹമ്മദ്, എം. ദിലീപ് എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപനമായ ജീപാസും മുദ്ര സ്പോർട്സുമായി സഹകരിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. സമൂഹമാധ്യമം വഴി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി ആളുകളാണ് പങ്കെടുത്തിരുന്നത്.