ഗൾഫ് മാധ്യമം ‘ഇന്ത്യ @ 79’ ഫ്രീഡം ക്വിസ്; സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മസ്കത്ത് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘ഇന്ത്യ @ 79’ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. മെഗാ വിജയിയായി തെരഞ്ഞെടുത്ത ആരവ് കൃഷ്ണ, റണ്ണറപ്പായ ആയിഷ മിൻഹ, ഫസ്റ്റ് റണ്ണറപ്പായ റോഷ്നി ശ്രീജിത്, പ്രോത്സാഹന സമ്മാനത്തിന് അർഹരായ അഡോൺ ബിജു, അഫ്നാൻ കാദിരി, ഐശ്വര്യ ബിനോയ് എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് സമാനിച്ചു.
മെഗാ വിജയിയായി തെരഞ്ഞെടുത്ത ആരവ് കൃഷ്ണക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന ലാപ്ടോപ്പ് ജനറൽ മാനേജർ, പി. നിക്സൺ ബേബി, അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ എന്നിവർ കൈമാറുന്നു
മെഗാ വിജയിക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന ലാപ്ടോപ്പ് ജനറൽ മാനേജർ, പി. നിക്സൺ ബേബി, അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ എന്നിവർ ചേർന്ന് കൈമാറി. റണ്ണറപ്പിനുള്ള ജോർജിയ ടൂർ പാക്കേജ് വൗച്ചർ ട്രാവൽ ഡയറീസ് മാനേജിങ് ഡയറക്ടർ ശ്രീധു നായർ, ഫസ്റ്റ് റണ്ണറപ്പിനുള്ള സ്വർണ്ണനാണയം ബീമ ഇൻഷൂറൻസ് മാർക്കറ്റിങ് ഡയറക്ടർ അബ്ദുല്ല അൽ ഖറൂസി എന്നിവർ കൈമാറി. പ്രോത്സാഹന സമ്മാനത്തിന് അർഹരായവർക്ക് ബഹാർ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ് അനീഷ് കുമാർ, ബ്രാൻഡ് മാനേജർ രതീഷ് മല്ലിയ, സിക്സാർ ഫുഡ്സ് മാനേജിങ് ഡയറക്ടർ റഫ ബിൻ അഷ്റഫ്, മാപ്ഡ് മാർക്കറ്റിങ് മാനേജർ ജെനലയ്ൻ ഗാർസ്യ എന്നിവർ ഗിഫ്റ്റുകൾ നൽകി.
ഇത്തരം ക്വിസ് മത്സരങ്ങൾ വിദ്യാർഥികൾക്ക് ഇന്ത്യയെ കുറിച്ച് കൂടുതൽ അടുത്തറിയാനുള്ള മികച്ച അവസരാമാണെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് പറഞ്ഞു. ഇന്ത്യയുടെ ഭാഷാവൈവിധ്യങ്ങളുടെ സൗന്ദര്യം വിളച്ചോതുന്ന തരത്തിൽ അംബാസഡർ നടത്തിയ ഗാനാലാപനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി.വിദ്യാർഥി സമൂഹത്തിന് അറിവ് പകർന്ന് ഇത്തരം പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എംബസിയുമായി ചേർന്ന് അടുത്തവർഷം കൂടുതൽ മികവോടെ ഫ്രീഡം ക്വിസ് നടത്തുമെന്നും ‘ഗൾഫ് മാധ്യമം’ റസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ് പറഞ്ഞു.ഈ വർഷത്തെ ക്വിസ് മത്സരത്തിന് മികച്ച പ്രതികരണമാണ് വായനക്കാരിൽനിന്നും ഇന്ത്യൻ സ്കൂൾ വിദ്യാർഥികളിൽ നിന്നുമുണ്ടായിരുന്നത്. ദിനേനെ 4000ഓളം എൻട്രികൾ ആണ് ലഭിച്ചിരുന്നത്.ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.
മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന ലളിതവും പ്രൗഢഗംഭീരവുമായ സമ്മാനദാന ചടങ്ങിൽ മസ്കത്ത് ഇന്ത്യൻ എംബസി എഡ്യൂക്കേഷൻ, കർച്ചറൽ, ടൂറിസം അറ്റാഷെ പുഷ്പേന്ദർ സഖ്യാ, അബീർ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് ഹാഷിം, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ധീൻ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിഹാൽ ഷാജഹാൻ, സർക്കുലേഷൻ കോഓർഡിനേറ്റർ മുഹമ്മദ് നവാസ്, ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫസൽ റഹ്മാൻ, കെ.വി. ഉമ്മർ, മുഹമ്മദ് സഫീർ പുറയിൽ, ജേതാക്കളായവരുടെ രക്ഷിതാക്കൾ, മറ്റ് ക്ഷണിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

