Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ് മാധ്യമം ഹാർമണിയസ്...

ഗൾഫ് മാധ്യമം ഹാർമണിയസ് കേരള: പ്രളയദുരിതാശ്വാസ വിഹിതം കൈമാറി

text_fields
bookmark_border
ഗൾഫ് മാധ്യമം ഹാർമണിയസ് കേരള: പ്രളയദുരിതാശ്വാസ വിഹിതം കൈമാറി
cancel
camera_alt

സലാല ഹാർമണിയസ്​ കേരള ഇവൻറി​െൻറ ടിക്കറ്റ്​ വിൽപനയിൽനിന്നുള്ള വിഹിതം പീപ്​ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലിക്ക് കൈമാറുന്നു

സലാല: കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ സലാലയിൽ നടന്ന ഗൾഫ്​ മാധ്യമം 'ഹാർമണിയസ് കേരള'ഇവൻറി​െൻറ ടിക്കറ്റ്​ വിൽപനയിൽനിന്ന്​ ലഭിച്ച തുകയിൽ പ്രളയദുരിതാശ്വാസത്തിനായി നൽകുമെന്ന്​ പ്രഖ്യാപിച്ച വിഹിതം കൈമാറി. കോഴിക്കോട്ടു നടന്ന ചടങ്ങിൽ പീപ്​ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലിക്ക് ചെക്ക് കൈമാറി. കേരളത്തിൽ പ്രളയദുരിതബാധിതർക്കായി നിരവധി വീടുകൾ നിർമിച്ചുനൽകിയ എൻ.ജി.ഒ ആണ് പീപ്​ൾസ് ഫൗണ്ടേഷൻ. സലാലയിൽ നിന്നുള്ള കെ. സൈനുദ്ദീൻ, ഷജീൽ ബിൻ ഹസൻ എന്നിവരും സംബന്ധിച്ചു.

ഈ വർഷം മസ്കത്തിൽ ആസൂത്രണം ചെയ്തിരുന്ന ഗൾഫ്​ മാധ്യമം ഇവൻറിനുശേഷം തുക സംയുക്​തമായി നൽകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് സലാല ഇവൻറി​െൻറ തുക കൈമാറിയത്. ഗൾഫ് മാധ്യമത്തി​െൻറ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള പ്രഖ്യാപനം പൂർത്തീകരിക്കാനായതിൽ സന്തോഷമുണ്ടെന്നും ഇതിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഗൾഫ് മാധ്യമം-മീഡിയവൺ സലാല കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ജി. സലീം സേട്ട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamFlood reliefHarmonious Kerala
Next Story