Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം ​കേ​ക്ക്​ അ​ല​ങ്കാ​ര മ​ത്സ​രം; ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം ​കേ​ക്ക്​ അ​ല​ങ്കാ​ര മ​ത്സ​രം; ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്നു
cancel


മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​ മാ​ധ്യ​മം ഫു​ഡ്​​ലാ​ന്‍റ്​​സ്​ റ​സ്​​റ്റാറ​ന്‍റു​മാ​യി ചേ​ർ​ന്നു​ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ക്ക്​ അ​ല​ങ്കാ​ര മ​ത്സ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. നി​ര​വ​ധി ആ​ളു​ക​ളാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്​​ത​ത്​. വീ​ടു​ക​ളി​ൽ വെ​ച്ച്​ അ​ല​ങ്ക​രി​ച്ച കേ​ക്കി​​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​യ​ച്ചാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്ന​ത്​. ഇ​വ​രി​ൽ​നി​ന്ന്​ 30​പേ​രെ അ​വ​സാ​ന റൗ​ണ്ട്​ മ​ത്സ​ര​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കും. ഒ​ന്നാം സ​മ്മാ​നം ഐ​ഫോ​ൺ 15ഉം ​ര​ണ്ടാ​സ​മ്മാ​നം ഒ​രു​പ​വ​ന്‍റെ സ്വ​ർ​ണ​നാ​ണ​യ​വും മൂ​ന്നാം സ​മ്മാ​നം​ ജി​പാ​സ്​ ന​ൽ​കു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്ക്​ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി​രി​ക്കും സ​മ്മാ​നം. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ നേ​രി​ട്ട്​ അ​റി​യി​ക്കും. ഇ​വ​ർ​ക്ക്​ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​കും.

ജ​നു​വ​രി 25ന്​ ​വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക്​ സീ​ബി​ലെ ഫു​ഡ്​​ലാ​ന്‍റ്സ്​ റ​സ്​​റ്റാറ​ന്‍റി​ലാ​ണ്​ ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ക. ഫൈ​ന​ലി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഓ​രോ മ​ത്സ​രാ​ർ​ഥി​ക്കും ര​ണ്ടി​ഞ്ച് ഉ​യ​ര​മു​ള്ള മൂ​ന്നു സ്പോ​ഞ്ച് കേ​ക്കു​ക​ൾ ന​ൽ​കും. 1.2 കി​ലോ വെ​ള്ള ​െഎ​സി​ങ്​ ക്രീം, ​കേ​ക്ക്​ അ​ല​ങ്ക​രി​ക്കു​ന്ന​തി​ന്​ അ​ഞ്ച്​ പൈ​പ്പി​ങ്​ ബാ​ഗു​ക​ൾ, ഒ​മ്പ​ത്​ ഇ​ഞ്ചി​​ന്‍റെ കേ​ക്ക് പ്ലേ​റ്റ്, ഫു​ഡ്​​ലാ​ന്‍റ്​​സി​​ന്‍റെ വെ​ള്ള ഏ​പ്ര​ൺ, കൈ​യു​റ എ​ന്നി​വ ന​ൽ​കും.

ര​ണ്ടു​ മ​ണി​ക്കൂ​റാ​യി​രി​ക്കും മ​ത്സ​ര​സ​മ​യം. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പാ​ത്ര​ങ്ങ​ൾ, ഐ​സി​ങ് നോ​സി​ലു​ക​ൾ, തീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ നി​റ​ങ്ങ​ൾ എ​ന്നി​വ കൊ​ണ്ടു​വ​രാം.

പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്​​സ്​​ചേ​ഞ്ച്, റോ​യ​ൽ ഫോ​ർ​ഡ്​ തു​ട​ങ്ങി​യ​വ​രാ​ണ്​ പ​രി​പാ​ടി​യു​ടെ സ്​​പോ​ൺ​സ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamammuscat
News Summary - Gulf Media Cake Decorating Competition; Progress is being made
Next Story