Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ഗൾഫ്​ മാധ്യമം'...

'ഗൾഫ്​ മാധ്യമം' ​െഎ.പി.എൽ ക്വിസ്​: പ്രതിദിന വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്​തു

text_fields
bookmark_border
ഗൾഫ്​ മാധ്യമം ​െഎ.പി.എൽ ക്വിസ്​: പ്രതിദിന വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്​തു
cancel
camera_alt

ഗൾഫ്​ മാധ്യമം ​െഎ.പി.എൽ ക്വിസിലെ പ്രതിദിന ജേതാക്കളായ വി.പി. സനേഷ്, അനുമോൾ ലിജോ എന്നിവർക്ക്​ വാബിൻസ്​ മാനേജിങ്​ ഡയറക്​ടർ ബിജു ടി. കുട്ടമത്തും ​ഗൾഫ്​ മാധ്യമം ​െറസിഡൻറ്​ മാനേജർ ഷക്കീൽ ഹസനും സമ്മാനങ്ങൾ നൽകുന്നു

മസ്​കത്ത്​: ഗൾഫ്​ മാധ്യമം നടത്തുന്ന ​െഎ.പി.എൽ മെഗാ ക്വിസിലെ പ്രതിദിന സമ്മാനങ്ങൾ വിതരണം ചെയ്​തു. 10​ മുതൽ 20 ദിവസം വരെയുള്ള വിജയികൾക്കുള്ള​ സമ്മാനങ്ങളാണ്​ നൽകിയത്​.ഗൾഫ്​ മാധ്യമം ഒാഫിസിൽ നടന്ന ചടങ്ങിൽ ​െറസിഡൻറ്​ മാനേജർ ഷക്കീൽ ഹസൻ, വാബിൻസ്​ ഗിഫ്​റ്റ്​ ആൻഡ്​​ പ്രൊമോഷനൽ ​െഎറ്റംസ്​ മാനേജിങ്​ ഡയറക്​ടർ ബിജു ടി. കുട്ടമത്ത്​ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്​തു. ശരീഫ്​, ശ്രീജിത്ത്​, കെ.ടി. ആഷിഖ്​ മൻസൂർ, ആർ.എസ്​ രാജേഷ്​, വി.എ അൻസാരി, വിജയ, റോണി കുര്യൻ, വി.പി സനേഷ്, അനുമോൾ ലിജോ, ജിനു മാത്യു എന്നിവരാണ്​ സമ്മാനാർഹരായത്​.

ഇലക്​ട്രോണിക്​സ്​ ഉപകരണ രംഗത്തെ പ്രമുഖ സ്​ഥാപനമായ ജീപാസ്​ നൽകുന്ന സ്​റ്റെയിൻലെസ്​ സ്​റ്റീൽ ഇലക്​ട്രിക്​ കെറ്റിലും വാബിൻസ്​ നൽകുന്ന ​െഎ.പി.എൽ ബ്രാൻഡഡ്​ സെറാമിക്​ കപ്പുമാണ്​ സമ്മാനമായി നൽകിയത്​. ഒമാനിലെ പ്രമുഖ ധനവിനിമയ സ്​ഥാപനമായ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ ആണ്​ മെഗാ ക്വിസി​െൻറ മുഖ്യ പ്രായോജകർ.

മെഗാ സമ്മാനമായ സാംസങ്​ എ11 മൊബൈൽ ഫോൺ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ ആണ്​ സ്​പോൺസർ ചെയ്യുന്നത്​. ഒക്​ടോബർ ഒന്നിന്​ ആരംഭിച്ച ക്വിസ്​ മത്സരം നവംബർ 10വരെയാണ്​ ഉണ്ടാവുക. ദിവസവും ഒരു ചോദ്യം വീതമാണ്​ ഉണ്ടാവുക. ഗൾഫ്​ മാധ്യമം ഇ-പേപ്പറിലൂടെയും www.madhyamam.com വെബ്​സൈറ്റിലൂടെയും ക്വിസിൽ പ​െങ്കടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamamIPL QUIZ
Next Story