ഗൾഫ് മാധ്യമം 'കുടുംബം' പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിൽ
text_fieldsമസ്കത്ത്: ഗൾഫ് മാധ്യമം 'കുടുംബം'മാസികയുടെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തി. യാത്ര സ്പെഷൽ എഡിഷനാണ് ഇത്തവണത്തെ കുടുംബം. യാത്രാസ്വാദകരെ മാടിവിളിക്കുന്ന 35 ഡെസ്റ്റിനേഷനുകൾ പരിചയപ്പെടുത്തുന്നു. യാത്രയുടെ മുന്നൊരുക്കവും ആസൂത്രണവും എങ്ങനെയാകണമെന്ന് വിശദമായി തന്നെ പറയുന്നുമുണ്ട്. സന്തോഷ് ജോർജ് കുളങ്ങരയുടെയും നടി ലെനയുടെയും സജി മാർക്കോസിെൻറയും യാത്രാനുഭവങ്ങളും വായിക്കാം. കൂട്ടംചേർന്ന് യാത്രചെയ്യുന്ന പെൺകൂട്ടങ്ങളുടെ അനുഭവങ്ങളും ഇതിൽ ഉൾ െക്കാള്ളിച്ചിരിക്കുന്നു.
പാട്ടിെൻറ 12 വർഷങ്ങൾ പിന്നിട്ട സംഗീതസംവിധായകൻ ഷാൻ റഹ്മാെൻറ പാട്ടുജീവിതവും കുടുംബവും വിശേഷങ്ങൾ പങ്കുവെച്ച് എത്തുന്നതും ഇൗ ലക്കം കുടുംബത്തിലെ ഹൈലൈറ്റാണ്. റമദാനിെൻറയും പെരുന്നാളിെൻറയും പശ്ചാത്തലത്തിൽ ബാങ്കുവിളിക്കാരുടെ പെരുന്നാൾ അനുഭവങ്ങളും ഇത്തവണത്തെ കുടുംബത്തിലെ ഇനങ്ങളാണ്. ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിെൻറ 10 ശാഖകൾ വഴി മേയ് ലക്കം കുടുംബം ഗൾഫ് മാധ്യമം സൗജന്യമായി നൽകുന്നുണ്ട്. റൂവി, അൽ ഖുവൈൻ, സീബ്, ബർക്ക, സുഹാർ, ഫലജ്, നിസ്വ സൂഖ്, നിസ്വ ലുലു, സലാല മെയിൻ, സലാല ലുലു, മബേല നെസ്റ്റോ ബ്രാഞ്ചുകളിൽ എത്തുന്ന ആദ്യ 500 പേർക്കാണ് സൗജന്യം.

