Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മാധ്യമം 'ഇന്ത്യ@75' ഫ്രീഡം ക്വിസിന് ആവേശപ്രതികരണം

text_fields
bookmark_border
ആദ്യ പത്തു ദിവസത്തെ വിജയികളുടെ പേരുവിവരങ്ങൾ
ഗൾഫ് മാധ്യമം ഇന്ത്യ@75 ഫ്രീഡം ക്വിസിന് ആവേശപ്രതികരണം
cancel

മസ്കത്ത്: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75' ഫ്രീഡം ക്വിസ് രണ്ടാഴ്ചയോട് അടുക്കുമ്പോൾ വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണം. ആയിരക്കണക്കിന് എൻട്രികളാണ് ദിവസവും ലഭിക്കുന്നത്. ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

നദ ഹാപ്പിനസ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, നെസ്റ്റോ ഹൈപർ മാർക്കറ്റ്, യുനൈറ്റഡ് കാർഗോ, ജീപാസ്, റോയൽ ഫോർഡ്, ബിസ്മി എന്നിവർ പങ്കാളികളാണ്. ആദ്യ പത്തു ദിവസത്തെ വിജയികളുടെ പേരുവിവരങ്ങൾ ചുവടെ:

ജീപാസ് നൽകുന്ന സമ്മാനത്തിന് അർഹരായവർ: സമൃദ്ധി സെന്തിൽനാഥൻ (ഇന്ത്യൻ സ്കൂൾ വാദി കബീർ), സന്തോഷ് എരിഞ്ഞേരി, മെർലിൻ മരിയ പ്രദീപ്, എം.ടി.പി സുമയ്യ, അസ്റ (നാലുപേരും മസ്കത്ത്), മുസ്തഫ മുഹമ്മദ് (മുസന്ന), അതിഥി കെ. ബിനു (ഇന്ത്യൻ സ്കൂൾ വാദി കബീർ), എം. ശ്രിയ (ഇന്ത്യൻ സ്കൂൾ മുലധ), വിവേക് (മസ്കത്ത്), ഷൻസ ഹാഷിർ (ഇന്ത്യൻ സ്കൂൾ വാദി കബീർ).

ബിസ്മി നൽകുന്ന സമ്മാനത്തിന് അർഹരായവർ: ആതിഫ് ഹമീദ് (ഇന്ത്യൻ സ്കൂൾ ദാർസൈത്), നോയൽ പടപ്പാക്കൽ സിനോജ്, ജോൺ സിബി ജോസഫ്, പ്രഗദീശ്വരി നരേന്ദ്രൻ (മൂന്നുപേരും മസ്കത്ത്), ടി.കെ. മുജീബ്, ദേവിക പ്രവീൺ (ഇന്ത്യൻ സ്കൂൾ മസ്കത്ത്), അനശ്വര ബി. പ്രശാന്ത് (സുവൈഖ്), ജോൺസി തോമസ്, ഇ.ടി. മുസമ്മിൽ (ഇരുവരും മസ്കത്ത്), അർജുൻ അജീഷ് (ഇന്ത്യൻ സ്കൂൾ ദാർസൈത്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Madhyamam's 'India@75' Freedom Quiz
Next Story