Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ്​ മാധ്യമം- മീഡിയാ...

ഗൾഫ്​ മാധ്യമം- മീഡിയാ വൺ മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ; സമ്പാദ്യകുടുക്ക പൊട്ടിച്ച പണം കൈമാറി മലയാളി ബാലൻ

text_fields
bookmark_border
ഗൾഫ്​ മാധ്യമം- മീഡിയാ വൺ മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ; സമ്പാദ്യകുടുക്ക പൊട്ടിച്ച പണം കൈമാറി മലയാളി ബാലൻ
cancel
camera_alt?????? ????????? (???????????????) ??????????? ????????????????? ??????? ??????????????

മസ്​കത്ത്​: മസ്​കത്തിലെ അൽ ഗൂബ്ര സ്​കൂളിലെ അഞ്ചാം ക്ലാസ്​ വിദ്യാർഥിയായ തേജസ്​ സ്​റ്റീഫൻ ഷൈൻ ത​​​​െൻറ സമ്പാദ്യകുടുക്ക പൊട്ടിക്കാറുള്ളത്​ മെയ്​ 13ന്​ ജന്മദിനത്തിലും പിന്നെ ക്രിസ്​മസ്​ ദിനത്തിലുമാണ്​​.സാധാരണ കുടുക്ക പൊട്ടിക്കു​േമ്പാൾ ലഭിക്കുന്ന പണത്തിൽ പകുതി എന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പിതാവ്​ ഷൈൻ തോമസിന്​ നൽകും​. ബാക്കി പകുതി തുക ഉപയോഗിച്ച്​ എന്തെങ്കിലും സാധനങ്ങൾ വാങ്ങുകയും ചെയ്യും. എന്നാൽ ഇക്കുറി പിറന്നാളിന്​ തേജസ്​ ആ പതിവ്​ തെറ്റിച്ചു. കുടുക്കയിലുള്ള മുഴുവൻ പണവും ‘ഗൾഫ്​  മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കുന്ന ‘വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതിയിലേക്ക്​ കൈമാറി തേജസ്​ സഹജീവി സ്​നേഹത്തി​​​​െൻറ​ മാതൃകയായി.  

അർഹതയുണ്ടായിട്ടും ടിക്കറ്റിന്​ പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത ​പ്രവാസികൾക്കായി ‘ഗൾഫ്​  മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കുന്ന പദ്ധതിയെ കുറിച്ച്​ പിതാവും പിതൃ മാതാവായ ഗ്രേസിക​ുട്ടിയും തമ്മിലുള്ള സംസാരത്തിൽ നിന്നാണ്​ ഷൈൻ അറിയുന്നത്​. കോവിഡ്​ മൂലം ജോലിയും വരുമാനവും ഇല്ലാതെയായി ആളുകൾ പ്രയാസമനുഭവിക്കുന്നതിനെ കുറിച്ച്​ തേജസിന്​ നല്ല ധാരണയുണ്ടായിരുന്നു. പ്രയാസമനുഭവിക്കുന്നവർക്ക്​ നാട്ടിൽ പോകാൻ സമ്പാദ്യകുടുക്ക പൊട്ടിച്ച്​ കൊടുത്താലോയെന്ന മക​​​​െൻറ ചോദ്യത്തിന്​ മുന്നിൽ പിതാവ്​ ഷൈനിന്​ രണ്ടാമതൊന്ന്​ ആലോചിക്കാനുണ്ടായിരുന്നില്ല. ഗൾഫ്​ മാധ്യമത്തിൽ വിളിച്ച്​ മുഴുവൻ തുകയും കൈമാറി. ചെറിയ തുകയാണെങ്കിലും നാടണയുന്നതിനായി തീരെ നിവൃത്തിയില്ലാത്ത മനുഷ്യർക്ക്​ തുണയാകാനുള്ള തേജസി​​​​െൻറ വലിയ തീരുമാനം ഒാരോരുത്തരും വിചാരിച്ചാൽ നമുക്ക്​ ചുറ്റുമുള്ള ഒരു പാടുപേർക്ക്​ തുണയാകാൻ കഴിയുമെന്നതിന്​ തെളിവാണ്​. കോട്ടയം ച​ുങ്കം സ്വദേശിയായ തേജസി​​​െൻറ പിതാവ്​ ഷൈൻ ഖിംജി ഹൗസ്​ ഒാഫ്​ ട്രാവലിലെ ജീവനക്കാരനാണ്. മാതാവ്​ അഖില. അൽ ഗൂബ്രയിലെ ഇന്ത്യൻ നഴ്​സറിയിലെ കെ.ജി രണ്ട്​ വിദ്യാർഥി ടെൻസ്​ സഹോദരനാണ്​. ​. 

അർഹതയുണ്ടായിട്ടും ടിക്കറ്റിന്​ പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത ​പ്രവാസികൾക്കായാണ്​ ‘വിങ്​സ്​ ഒാഫ്​  കംപാഷൻ’ പദ്ധതി വഴി സൗജന്യ വിമാനടിക്കറ്റ്​ നൽകുക. 

കോവിഡിൻെറ പശ്​ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ  യാത്രക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന്​ പണമില്ലാതെ കഷ്​ടപ്പെടുന്നവക്കാണ്​ വിമാനടിക്കറ്റുകൾ നൽകുന്നത്​.  https://woc.madhyamam.com/ എന്ന വെബ്​സൈറ്റിലൂടെ ടിക്കറ്റിനായി രജിസ്​റ്റർ ചെയ്യാം.  

നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്​ദ സേവകരും കൈകോർത്താണ്​ ‘വിങ്​സ്​ ഒാഫ്​  കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക്​ ഒമാനിൽ 00968 79138145 നമ്പറിൽ വാട്​സ്​ആപ്പ്​ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newsWings Of Compassion
News Summary - Gulf Madhyamam Vision Wings of Passion-Oman
Next Story