മോഡേൺ എക്സ്േചഞ്ച് ഉപഭോക്താക്കൾക്ക് ‘ഗൾഫ് മാധ്യമം’ രുചി ലഭ്യമാക്കും
text_fieldsതെരഞ്ഞെടുത്ത
മസ്കത്ത്: മുൻനിര ധനവിനിമയ സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് ‘ഗൾഫ് മാധ്യമം’ രുചി സൗജന്യമായി ലഭിക്കാൻ അവസരം.
ദാർസൈത്ത്, റെക്സ്റോഡ്, വാദി കബീർ, എം.ബി.ഡി, റൂവി, അൽ ഹൈൽ, സീബ്, അൽ ഖുവൈർ ശാഖകളിൽ എത്തുന്ന ഉപഭോക്താക്കൾക്കാണ് ‘രുചി’ ലഭിക്കുക.
ഗൾഫ് മാധ്യമം കുടുംബത്തിൽനിന്ന് പ്രവാസി മലയാളിയുടെ ഭക്ഷണശീലത്തിന് രുചിയുടെ ചാരുത പകർന്ന് എത്തുന്ന വാർഷിക പ്രസിദ്ധീകരണമാണ് ‘രുചി’. കേരളത്തിലെ നാട്ടുരുചികൾ തേടിയുള്ള മലയാളത്തിെൻറ പ്രിയ ഷെഫായ രാജ് കലേഷിെൻറ യാത്രയാണ് ഇൗ ലക്കം രുചിയുടെ പ്രധാന ഹൈലൈറ്റ്.
ഇതുവരെ കേട്ടുകേൾവിയില്ലാത്തതും രുചിച്ചുനോക്കാത്തതുമടക്കം വിഭവങ്ങൾ തേടിയുള്ള ഇൗ യാത്ര വായനക്കാർക്ക് വേറിട്ട അനുഭവം പകരുന്നതാകും.
ഫ്ലവേഴ്സ് ചാനലിലെ കുക്കറി ഷോയിലൂടെ സുപരിചിതയായ കുട്ടി ഷെഫ് ജഹാൻ റസ്ദാൻ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിവിധ വിഭവങ്ങളും പരിചയപ്പെടുത്തുന്നു. ആരോഗ്യകരമായ ബേക്കിങിനെ കുറിച്ച പംക്തിയും ഉണ്ട്.
രുചിയുടെ ദേശാടനം എന്ന വിഭാഗത്തിൽ ചൈന, നേപ്പാൾ, ഭൂട്ടാൻ, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള വിവിധ രുചി വൈവിധ്യങ്ങളെയും പരിചയപ്പെടുത്തുന്നു.
