ആകർഷക സമ്മാനങ്ങളുമായി ‘ഗൾഫ് മാധ്യമം’; ഒമാൻ സർക്കുലേഷൻ കാമ്പയിന് തുടക്കം
text_fieldsമസ്കത്ത്: നാട്ടിലെയും പ്രവാസ ലോകത്തെയും വിശേഷങ്ങൾ വിശ്വാസ്യതയോടെ വായനക്കാരിലേക്കെത്തിക്കുന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ സർക്കുലേഷൻ കാമ്പയിന് തുടക്കമായി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിഭാഗം കൺവീനർ കെ.എ താജുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഗൾഫ് മാധ്യമം ഓഫിസിൽ നടന്ന ചടങ്ങിൽ റസിഡന്റ് മാനേജർ അഫ്‌സൽ അഹമ്മദ് പത്രം കൈമാറി.
മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ധീൻ, സർക്കുലേഷൻ കോർഡിനേറ്റർ നവാസ് തുടങ്ങിയവർ പങ്കെടുത്തു. ഗൾഫ് മാധ്യമത്തിന്റെ തുടർന്നുള്ള യാത്രക്ക് ആശംസകൾ നേരുകയാണെന്ന് കെ.എ താജുദ്ധീൻ പറഞ്ഞു. പത്രം വരിചേരുന്നവരെ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. 35 റിയാൽ നൽകി വാർഷിക വരിക്കാരാവുന്നവർക്ക് സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് നൽകുന്ന 10 റിയാലിന്റെ വൗച്ചർ, 10റിയാലിന്റെ ബഹാർ ഗിഫ്റ്റ് ഹാമ്പർ, ആർ.എഫ്.സിയുടെ രണ്ട് റിയാൽ ഫുഡ് വൗച്ചർ, രണ്ട് റിയാലിന്റെ ലില്ലി സാനിറ്ററി പാഡ് തുടങ്ങിയവ സമ്മാനമായി ലഭിക്കും.
ഇതിന് പുറമെ ട്രാവൽ ഡയറിയുടെ 25 റിയാലിന്റെ ടൂർ പാക്കേജ് വൗച്ചറും നൽകും. കുടുംബം മാഗസിനും സൗജന്യമായി ലഭിക്കും. ആറുമാസത്തേക്ക് വരുചേരുന്നവരിൽനിന്ന് 23 റിയാലാണ് ഈടാക്കുക. ഇവർക്ക് സീപേൾസിന്റെ 10 റിയാൽ വൗച്ചർ, ആർ.എഫ്.സിയുടെ രണ്ട് റിയാൽ ഫുഡ് വൗച്ചർ, രണ്ട് റിയാലിന്റെ ലില്ലി സാനിറ്ററി പാഡ് തുടങ്ങിയവയാണ് സമ്മാനം. കുടുംബം മാഗസിനും ലഭിക്കും.
14 റിയാലിന് മൂന്നുമാസത്തേക്കും വരി ചേരാം. ഇതിൽ ആർ.എഫ്.സിയുടെ രണ്ട് റിയാൽ ഫുഡ് വൗച്ചർ, രണ്ട് റിയാലിന്റെ ലില്ലി സാനിറ്ററി പാഡ് തുടങ്ങിയവ ലഭിക്കും. കൂടാതെ കുടുംബം മാഗസിനും ലഭിക്കും. ഒരുമാസത്തേക്ക് 4.5 റിയാലാണ് വരി സംഖ്യ. വരിചേരുന്നതനായി 9562 9600 എന്ന നമ്പറിൽ ബന്ധപ്പടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

