ഗൾഫ് മാധ്യമം ഐ.പി.എൽ ക്വിസ്: അവസാനവട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: ഗൾഫ് മാധ്യമം ഐ.പി.എൽ മെഗാ ക്വിസ്സിെൻറ അവസാന വട്ട വിജയികളെ പ്രഖ്യാപിച്ചു. ഒക്ടോബർ 31 മുതൽ നവംബർ ഒമ്പത് വരെ ശരിയുത്തരങ്ങൾ അയച്ചവരിൽ നിന്നുള്ള ജേതാക്കളെയാണ് തെരഞ്ഞെടുത്തത്.
നാഫിയ, സുനിൽകുമാർ, കെ.പി ഷാജിർ, ജഗദീഷ് പതിയിൽ, തസ്നീം ബാനു, പി.എം അബ്ദുൽ റഷീദ്, റിഹാൻ സലീം, എൻ.നൈസാം, പൂർണശ്രീ, എ.എം മേഘാഞ്ജന എന്നിവരാണ് പ്രതിദിന സമ്മാനങ്ങൾക്ക് അർഹരായത്. ഇലക്ട്രോണിക്സ് ഉപകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ജീപാസ് നൽകുന്ന സ്റ്റെയിൻലെസ്സ്റ്റീൽ ഇലക്ട്രിക് കെറ്റിലും വാബിൻസ് നൽകുന്ന െഎ.പി.എൽ ബ്രാൻഡഡ് സെറാമിക് കപ്പുമാണ് പ്രതിദിന സമ്മാനം.
ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ച് ആണ് മെഗാ ക്വിസിെൻറ മുഖ്യ പ്രായോജകർ. മെഗാ സമ്മാനമായ സാംസങ് എ11 മൊബൈൽ ഫോൺ അൽ ജദീദ് എക്സ്ചേഞ്ച് ആണ് സ്പോൺസർ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

