ഗൾഫ് മാധ്യമം ‘ഇന്ത്യ @ 78’ ഫ്രീഡം ക്വിസിന് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: സ്വാതന്ത്ര്യദിനാഘോഷം വർണാഭമാക്കാൻ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ @ 78' ഫ്രീഡം ക്വിസിന് വ്യാഴാഴ്ച തുടക്കമാകും. ആഗ്സ്റ്റ് 30വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ മെഗാ വിജയി ഉൾപ്പെടെ 31പേർക്ക് സമ്മാനം നൽകും.
ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക. മെഗാവിജയിക്കുള്ള സമ്മാനമായ ലാപ്ടാപ് ജോയ് ആലുക്കാസ് എക്സ്ചേഞ്ചും ഓരോ ദിവസത്തിലെയും വിജയികൾക്ക് പാരാജോണും റോയൽ ഫോർഡുമാണ് സമ്മാനങ്ങൾ നൽകുക.
കൂടുതൽ വിവരങ്ങൾ ഗൾഫ് മാധ്യമം ദിനപത്രത്തിലൂടെയും www.madhyamam.com/freedomquiz-oman എന്ന വെബ്സൈറ്റിലൂടെയും അറിയാം. എല്ലാ ദിവസവും രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ ഇതേ വെബ്സൈറ്റിലൂടെ ഉത്തരം നൽകാവുന്നതാണ്.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, പാരാജോൺ, റോയൽ ഫോർഡ് എന്നിവരുമായി സഹകരിച്ചാണ് ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് ഒരുക്കുന്നത്.

