ഗൾഫ് മാധ്യമം ‘ഇന്ത്യ @ 79’ ഫ്രീഡം ക്വിസ് നാളെ മുതൽ
text_fieldsമസ്കത്ത്: സ്വാതന്ത്ര്യദിനാഘോഷം വർണാഭമാക്കാൻ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഇന്ത്യ @ 79’ ഫ്രീഡം ക്വിസിന് വെള്ളിയാഴ്ച തുടക്കമാകും.ആഗസ്റ്റ് ഒന്ന് മുതൽ 30 വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 30 പേർക്ക് ദിനം പ്രതിയുള്ള സമ്മാനങ്ങൾ നേടാൻ അവസരം ഉണ്ടാകും. കൂടാതെ മൂന്നു പേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ, രണ്ടു പേർക്ക് മെഗാ സമ്മാനങ്ങളും ഉൾപ്പടെ 35 പേർക്ക് സമ്മാനം നൽകും. ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക.
മൊഗാവിജയികൾക്കുള്ള സമ്മാനമായ ലാപ്ടാപ് ജോയ് ആലുക്കാസ് എക്സ്ചേഞ്ചും മറ്റൊരു ആകർഷക സമ്മാനം ’ബീമ’ ഇൻഷൂറൻസും നൽകും. ഓരോ ദിവസത്തിലെയും വിജയികൾക്ക് സിക്സാർ ഫുഡ്സിന്റെ ഗിഫ്റ്റ് ഹാമ്പറും സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾ ഗൾഫ് മാധ്യമം ദിനപത്രത്തിലൂടെയും www.madhyamam.com എന്ന വെബ്സൈറ്റിലൂടെയും അറിയാം. ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ബീമ ഇൻഷൂറൻസ്, അബീർ ഹോസ്പിറ്റൽ, സിക്സാർ എന്നിവയുമായി സഹകരിച്ചാണ് ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് ഒരുക്കുന്നത്.

