Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഹാർമോണിയസ് കേരള’ റോഡ്​ഷോക്ക് ഗംഭീര തുടക്കം

text_fields
bookmark_border
ഇന്ന് രാത്രി എട്ട് മണിക്ക് ലുലു മാളിൽ വിപുലമായ പരിപാടി
‘ഹാർമോണിയസ് കേരള’ റോഡ്​ഷോക്ക് ഗംഭീര തുടക്കം
cancel

സലാല: 'ഗൾഫ് മാധ്യമം ഹാർമോണിയസ്​ കേരള’യുടെ നാലാം എഡിഷന്‍റെ വിളംബര റോഡ്​ഷോക്ക് സലാലയിൽ തുടക്കമായി. സീപേൾസ്​ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​ ജ്വല്ലറിയിലാണ്​ റോഡ്‌ ഷോയുടെ ഉദ്‌ഘാടന ചടങ്ങ് നടന്നത്. പ്രമുഖ അവതാരകൻ രാജ്​ കലേഷാണ്​ മൂന്നുദിവസത്തെ പരിപാടിക്ക്​ നേതൃത്വം നൽകുന്നത്​.

വ്യാഴാഴ്ച വൈകു. 5മണി മുതൽ 6.30 വരെ ജോയ്​ ആലുക്കാസ്​ എക്സ്​ചേഞ്ച്​ സആദ ബ്രാഞ്ചിൽ പരിപാടി നടക്കും. തുടർന്ന് രാത്രി 8മണിക്ക് വിപുലമായ രീതിയിൽ അൽവാദി ലുലു മാളിലും റോഡ് ഷോ നടക്കും. വെള്ളിയാഴ്ച രാവിലെ 11.30ന്​ തുംറൈത്ത്​ ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ ഓണാഘോഷ പരിപാടിയിലും രാജ്​ കലേഷ്​ അരങ്ങുതകർക്കും. കുടുംബങ്ങൾക്കുവേണ്ടിയുള്ള വിനോദപരിപാടികളും മത്സരങ്ങളും കിടിലൻ സമ്മാനങ്ങളുമാണ്​ ഇതിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്​. ഒക്​ടോബർ 13ന്​ സലാല അൽ മറൂജ്​ ആംഫി തിയറ്ററിലാണ്​ ‘ഹാർമോണിയസ്​ കേരള’യുടെ ഒമാനിലെ നാലാം എഡിഷന്​ വേദിയൊരുങ്ങുന്നത്​. ഷാഹി, ലുലു ഹൈപർ മാർക്കറ്റ്​, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ്​ ജ്വല്ലറി, ഹോട്ട്​പാക്ക്, ​ജോയ്​ ആലുക്കാസ്​ എക്സ്​ചേഞ്ച്​ എന്നിവരാണ്​ പരിപാടിയുടെ മുഖ്യപ്രായോജകർ.

മലയാളികളുടെ പ്രിയപ്പെട്ട ചലചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസിൽ സ്ഥാനംപിടിച്ച മനോജ് കെ. ജയൻ എന്നിവരാണ് ചടങ്ങിൽ മുഖ്യാഥിതികളായെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf madhyamam harmonius kerala
Next Story