സലാലയിൽ ഗൾഫ് മാധ്യമം ‘ഹാര്‍മോണിയസ് കേരള’ ഒക്‌ടോബര്‍ 13ന്
text_fieldsസലാലയില്‍ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘ഹര്‍മോണിയസ് കേരള സീസണ്‍-4’ന്റെ ലോഗോ പ്രകാശനം ദോഫാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്‌ട്രി ചെയര്‍മാന്‍ നായിഫ് ഹാമിദ് ആമര്‍ ഫാളില്‍ നിര്‍വ്വഹിക്കുന്നു
സലാല: അതിരുകളില്ലാത്ത മാനവികതയുടെയും ഒരുമയുടെയും ആഘോഷമായ ‘ഹർമോണിയസ് കേരള സീസണ്‍-4’ന് പ്രവാസ മലയാളത്തിന്‍റെ മുഖപത്രം ‘ഗൾഫ് മാധ്യമം’ സലാലയിൽ വേദിയൊരുക്കുന്നു. ഒക്ടോബര്‍ 13 ന് ഔഖത്തിലെ സംഹരം ടൂറിസ്റ്റ് വില്ലേജില്‍ തയ്യാറാക്കുന്ന പ്രത്യേക വേദിയിലാണ് ആഘോഷരാവ് അരങ്ങേറുക. പരിപാടിയുടെ ലോഗോ പ്രകാശനം ദോഫാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്‌ട്രി ചെയര്‍മാന്‍ നായിഫ് ഹാമിദ് ആമര്‍ ഫാളിൽ നിർവഹിച്ചു. പ്രകാശന ചടങ്ങില്‍ ഗൾഫ് മാധ്യമം ഒമാൻ മാര്‍ക്കറ്റിങ് മാനേജര്‍ ഷൈജു സലാഹുദ്ദീന്‍, കെ.എ.സലാഹുദ്ദീന്‍ എന്നിവരും സംബന്ധിച്ചു. നാല് വര്‍ഷം മുമ്പ് സലാലയിലെ പ്രവാസി സമൂഹം നെഞ്ചേറ്റിയ ‘ഹർമോണിയസ് കേരള’ ഏറെ പുതുമകളോടെയാണ് ഇത്തവണ വിരുന്നെത്തുന്നത്.
അപര്‍ണ ബാലമുരളി, വിധു പ്രതാപ്, മഞ്ജരി, മിഥുന്‍ രമേഷ്, മേഘ്ന സുമേഷ്, അക്‌ബര്‍ ഖാന്‍, റംസാന്‍, അശ്വന്ത് അനില്‍കുമാര്‍, ക്രിസ്‌റ്റകല തുടങ്ങി മലയാളത്തിലെ പ്രമുഖ കലാകാരന്മാരാണ് ഇത്തവണ പരിപാടികള്‍ നയിക്കുന്നത്. പുതിയ കാലത്തിന്‍റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട്, അന്തര്‍ദേശീയ നിലവാരത്തിലെ സാങ്കേതിക സംവിധാനങ്ങളാണ് പരിപാടിക്കായി ഒരുക്കുന്നത്. സലാലയിലെ പ്രവാസി സമൂഹത്തിന് വീണ്ടും അവിസ്മരണീയമായ ഒരു രാവ് സമ്മാനിക്കാനാണ് ‘ഗള്‍ഫ് മാധ്യമം’ ആഗ്രഹിക്കുന്നതെന്ന് മാധ്യമം ഗ്ലോബൽ ഹെഡ്-ബിസിനസ് സെല്യൂഷൻസ് റഫീഖ് മുഹമ്മദ് പറഞ്ഞു. പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും സലാല മലയാളികളുടെ മുഴുവന്‍ പിന്തുണയോടെയാണ് പരിപാടി ഒരുക്കുകയെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.സലീം സേട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

