ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ്: മെഗാവിജയിയെ തിരഞ്ഞെടുത്തു
text_fieldsമസ്കത്ത്: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് മാധ്യമം സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സരത്തിലെ മെഗാവിജയിയെ തിരഞ്ഞെടുത്തു. മസ്കത്ത് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി അജ്മൽ കെ. ബഷീറാണ് സമ്മാനത്തിന് അർഹനായത്. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന 42 ഇഞ്ച് സോണി ടി.വിയാണ് സമ്മാനം.
അജ്മൽ കെ. ബഷീർ
ഇത് അടുത്ത ദിവസം വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശി ബഷീർ അബ്ബാസിന്റെയും അസീന ബഷീറിന്റെയും മകനാണ് അജ്മൽ. ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 11 വരെ ‘ഗൾഫ് മാധ്യമം’ ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് മെഗാ വിജയിയെ തിരഞ്ഞെടുത്തത്. ക്വിസ് മത്സരത്തിന് വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമാണുണ്ടായത്. ആയിരക്കണക്കിന് എൻട്രികളാണ് ദിവസവും ലഭിച്ചത്. ദിവസേനയുള്ള മത്സരത്തിലെ വിജയികൾക്ക് എം.ആർ.എ റസ്റ്റാറന്റ്-ബേക്കറിയുടെ പാർട്ടിഹാളിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകിയിരുന്നു. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഖ്യപ്രായോജകരായ പരിപാടിയിൽ എം.ആർ.എ. ബേക്കറി, ജീപാസ്, റോയൽ ഫോർഡ് എന്നിവർ പങ്കാളികളയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

