ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ്: രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസിന്റെ രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു. ജീപാസ് നൽകുന്ന സമ്മാനത്തിന് അർഹരായവർ: കാവിഷ് ജയിൻ, അലൻ റിനാൾഡോ, പി.എസ്. മനിജ, സെമ്മോഴി സേവ്യർ, സിദ്ധാർഥ്കൃഷ്ണ മുരുകദാസ്, ജയ്സിലിൻ വലാഡറസ്, ഹിമ സതീഷ്, ഐശാനി ഷെട്ടി, അമാൻ സിറാജ്, മെർലിൻ മരിയ പ്രദീപ്.
എം.ആർ.എ നൽകുന്ന സമ്മാനത്തിന് അർഹരായവർ: ഫെബിൻ ജോസ്, മുഹമ്മദ് ഫുസൈൽ, ഷഹീന സനൂഫ്, അശുതോഷ് അനിൽ, മാർവൽ ജോർജ്, അജ്മൽഖാൻ, കെ.പി. ഷാജിർ, അജ്മൽ കെ. ബഷീർ, ജെഫ്രിൻ, സി. മുനീർ.
വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ഓരോ ദിനവും ക്വിസ് മത്സരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് എൻട്രികളാണ് ദിവസവും ലഭിക്കുന്നത്. ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ എം.ആർ.എ. ബേക്കറി, ജീപാസ്, റോയൽ ഫോർഡ് എന്നിവർ പങ്കാളികളാണ്.
ജോയ് ആലുക്കാസ് എക്സ്ചേഞ്ചാണ് മെഗാസമ്മാനമായ ടി.വി നൽകുന്നത്. അവസാനഘട്ട വിജയികളെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.

