ഗൾഫ് മാധ്യമം ‘ഫ്രീഡം ക്വിസ്’ ആരംഭിച്ചു
text_fieldsമസ്കത്ത്: സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കാൻ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഇന്ത്യ @77 ഫ്രീഡം ക്വിസ് ഞായറാഴ്ച ആരംഭിച്ചു. സെപ്റ്റംബർ 11 വരെയുള്ള 30 ദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ മത്സരത്തിൽ 61 വിജയികൾക്ക് സമ്മാനങ്ങൾ നേടാം. ‘ഗൾഫ് മാധ്യമം’ ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക.
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, എം.ആർ.എ ബേക്കറി ആൻഡ് റസ്റ്റാറന്റ്, ജീപാസ്, റോയൽ ഫോർഡ് എന്നിവരും പങ്കാളികളാണ്.
ശരിയുത്തരം അയക്കുന്നവരിൽനിന്ന് ദിവസവും ഓരോ വിജയിക്ക് വീതം ജീപാസ് അല്ലെങ്കിൽ റോയൽ ഫോർഡ് നൽകുന്ന ഗിഫ്റ്റ് ഹാംപർ (30 ദിവസം 30 വിജയികൾ), ഓരോ ദിവസവും ഒരു വിജയിക്ക് വീതം എം.ആർ.എ ബേക്കറി ആൻഡ് റസ്റ്റാറന്റ് നൽകുന്ന 10 റിയാൽ ഫുഡ് കൂപ്പൺ(30 ദിവസം 30 വിജയികൾ) എന്നിവ സമ്മാനമായി നൽകും. മെഗാ സമ്മാന വിജയിക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന 40 ഇഞ്ച് ടെലിവിഷൻ സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ മാധ്യമം വെബ്സൈറ്റ് www.madhyamam.com/freedom-quiz-oman സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

