"ഗൾഫ് മാധ്യമം' ഫ്രീഡം ക്വിസ്: മെഗാ സമ്മാനം നൽകി
text_fields' ഗൾഫ് മാധ്യമം' ഫ്രീഡം ക്വിസ് മത്സരത്തിലെ മെഗാ വിജയിയായ വിവേകിനുള്ള സമ്മാനമായ
ലാപ്ടോപ് ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, അസിസ്റ്റന്റ്
ജനറൽ മാനേജർ അൻസാർ ഷെന്താർ എന്നിവർ ചേർന്ന് സമ്മാനിക്കുന്നു
മസ്കത്ത്: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് മാധ്യമം സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സരത്തിലെ മെഗാ വിജയി വിവേകിന് സമ്മാനം നൽകി.
കണ്ണൂർ തലശ്ശേരി സ്വദേശിയായ ഇദ്ദേഹം റൂവിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുന്നു.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന ലാപ്ടോപ്പ് ഗൾഫ് മാധ്യമം ഹാർമോണിയസ് കേരളയുടെ ചടങ്ങിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ എന്നിവർ ചേർന്നാണ് കൈമാറിയത്. ദിനേനെയുള്ള മത്സരത്തിലെ 30 വിജയികളുടെ പേരുകൾ വരും ദിവസങ്ങളിൽ ഗൾഫ് മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിക്കും.
ആഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ 30വരെ 'ഗൾഫ് മാധ്യമം' ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് മെഗാ വിജയിയെ തെരഞ്ഞെടുത്തത്. ക്വിസ് മത്സരത്തിന് വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമാണുണ്ടായത്. ആയിരക്കണക്കിന് എൻട്രികളാണ് ദിവസവും ലഭിച്ചത്.
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഖ്യ പ്രായോജകരായ പരിപാടിയിൽ പ്രമുഖ ഡിറ്റർജന്റ്കമ്പനിയായ ബഹാർ, ന്യൂ ഇന്ത്യ അഷ്വറൻസ്, എം.ആർ.എ.ബേക്കറി, പാരാജോൺ-റോയൽ ഫോർഡ് എന്നിവർ പങ്കാളികളായി.

